Saturday, March 16, 2019 Last Updated 2 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 16 Mar 2019 01.10 AM

പുറത്തുപോയില്ലെങ്കില്‍ പുറത്താക്കും: സിസ്‌റ്റര്‍ ലൂസിയോടു സഭാനേതൃത്വം

uploads/news/2019/03/294857/k5.jpg

കൊച്ചി: മാപ്പുപറയുക, അല്ലെങ്കില്‍ സന്യാസിനീ സമൂഹത്തില്‍നിന്നു പുറത്തുപോകുക- സഭാനിയമങ്ങള്‍ ലംഘിച്ചെന്ന ആരോപണം നേരിടുന്ന സിസ്‌റ്റര്‍ ലൂസി കളപ്പുരയ്‌ക്ക്‌ എഫ്‌.സി.സി (ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്‌റ്റ്‌ കോണ്‍ഗ്രിഗേഷന്‍)യുടെ അന്ത്യശാസനം. ഇതുവരെ നടത്തിയ സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മാപ്പുപറഞ്ഞ്‌ ഏപ്രില്‍ 16-നകം കത്തുനല്‍കാനാണു നിര്‍ദേശം. അതിനു തയാറല്ലെങ്കില്‍ സ്വയം പുറത്തുപോകുക, ഇല്ലെങ്കില്‍ പുറത്താക്കുമെന്നും നോട്ടീസില്‍ മദര്‍ സുപ്പീരിയര്‍ ജനറല്‍ സിസ്‌റ്റര്‍ ആന്‍ ജോസഫ്‌ വ്യക്‌തമാക്കി. ഇനിയൊരറിയിപ്പുണ്ടാകില്ലെന്നും നോട്ടീസിലുണ്ട്‌. കാനോന്‍ നിയമപ്രകാരം കന്യാസ്‌ത്രീകള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ സിസ്‌റ്റര്‍ ലൂസി ലംഘിച്ചിരിക്കുന്നു. സ്വയം പുറത്തുപോകുകയാണെങ്കില്‍ സഭയിലെ നടപടിക്രമങ്ങള്‍ ലഘൂകരിച്ചു നല്‍കും. പുറത്തുപോകുമ്പോള്‍ യാതൊരാനുകൂല്യവും പ്രതീക്ഷിക്കേണ്ടതില്ല.
ബിഷപ്‌ ഫ്രാങ്കോയ്‌ക്കെതിരേ പ്രതിഷേധവുമായി രംഗത്തുവന്ന കന്യാസ്‌ത്രീകളെ പിന്തുണച്ചുകൊണ്ട്‌ പരസ്യപ്രതികരണം നടത്തിയതോടെയാണ്‌ സിസ്‌റ്റര്‍ ലൂസി കളപ്പുര സഭാനേതൃത്വത്തിന്‌ അനഭിമതയായത്‌. ഈ വിഷയത്തില്‍അവര്‍ സഭാ നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍, 18 പേജുള്ള കാരണം കാണിക്കല്‍ നോട്ടീസില്‍ എവിടെയും ഫ്രാങ്കോയ്‌ക്കെതിരേ നടത്തിയ സമരത്തെപ്പറ്റി പരാമര്‍ശമില്ല.
അധ്യാപനത്തില്‍ നിന്നു ലഭിക്കുന്ന ശമ്പളം 2017 മുതല്‍ സഭയ്‌ക്കു നല്‍കാത്തതും അനുമതി തേടാതെ പുതിയ മാരുതി കാര്‍ വാങ്ങിയതും അനുവാദമില്ലാതെ 50,000 രൂപ ചെലവിട്ട്‌ പുസ്‌തകം പുറത്തിറക്കിയതും അനുമതിയില്ലാതെ മാധ്യമപ്രവര്‍ത്തകയെ മഠത്തില്‍ ഒരു രാത്രി താമസിപ്പിച്ചതും ടിവി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതുമെല്ലാം കുറ്റാരോപണങ്ങളാണ്‌.
കാര്‍ വാങ്ങിയതും ശമ്പളം സഭയ്‌ക്കു നല്‍കാത്തതുമൊക്കെ ദാരിദ്ര്യവ്രതത്തിനു വിരുദ്ധമാണ്‌. വനിതാ എസ്‌.ഐയെ ഒപ്പം കൂട്ടി തന്നെ കാണാന്‍ ആലുവ എഫ്‌.സി.സി. ആസ്‌ഥാനത്ത്‌ എത്തിയ നടപടി അംഗീകരിക്കില്ലെന്നും സിസ്‌റ്റര്‍ ആന്‍ ജോസഫ്‌ കത്തില്‍ വ്യക്‌തമാക്കുന്നു. എഫ്‌.സി.സി. നിയമം ആര്‍ട്ടിക്കിള്‍ 103 പ്രകാരം സഭാനിയമങ്ങളുടെ ലംഘനം ലൂസി കളപ്പുര നടത്തിയെന്നാണ്‌ മദര്‍ ജനറലിന്റെ കത്തിലെ സാരാംശം.

സന്യാസജീവിതം അവസാനിപ്പിക്കില്ല: സിസ്‌റ്റര്‍ ലൂസി

മാനന്തവാടി: സന്യാസസഭയില്‍നിന്നു സ്വയം പുറത്തുപോകാനോ പുറത്താക്കിയാല്‍ സന്യാസജീവിതം അവസാനിപ്പിക്കാനോ ആഗ്രഹിക്കുന്നില്ലെന്ന്‌ സിസ്‌റ്റര്‍ ലൂസി കളപ്പുര. എഫ്‌.സി.സി. സുപ്പീരിയര്‍ ജനറല്‍ അയച്ച നോട്ടീസിനെക്കുറിച്ച്‌ മാധ്യമങ്ങളോടു പ്രതികരിക്കുയായിരുന്നു അവര്‍. തികച്ചും സുതാര്യമായ ജീവിതമാണു നയിച്ചത്‌. എന്റെ ശരികളെ തെറ്റായി വ്യാഖ്യാനിച്ച്‌ പുറത്താക്കാനാണ്‌ സഭ ശ്രമിക്കുന്നത്‌.
സഭയ്‌ക്കുള്ളില്‍ ജീവിച്ചുകൊണ്ട്‌ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള പഠനങ്ങള്‍ തുടരാനാണ്‌ ാഗ്രഹം. പുറത്തുപോകാന്‍ ഒരുക്കമല്ല. പുറത്താക്കിയാല്‍ നിയമപരമായി നേരിടും. മാപ്പുചോദിക്കില്ല. ഇതുവരെ പറഞ്ഞ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സിസ്‌റ്റര്‍ ലൂസി പറഞ്ഞു.

Ads by Google
Saturday 16 Mar 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW