Saturday, March 16, 2019 Last Updated 1 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 16 Mar 2019 01.10 AM

കേരളാ കോണ്‍ഗ്രസ്‌ തര്‍ക്കം, ലീഗ്‌-എസ്‌.ഡി.പി.ഐ. ബന്ധം...വിവാദങ്ങള്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചെന്നു കോണ്‍ഗ്രസില്‍ അമര്‍ഷം

uploads/news/2019/03/294852/k14.jpg

തിരുവനന്തപുരം: സ്‌ഥാനാര്‍ഥിയെച്ചൊല്ലി കേരളാ കോണ്‍ഗ്രസി(എം)ലും എസ്‌.ഡി.പി.ഐ. ചര്‍ച്ചയെച്ചൊല്ലി മുസ്ലിം ലീഗുമായി ബന്ധപ്പെട്ടും ഉണ്ടായ വിവാദങ്ങളില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്‌തി. നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ഇത്തരം വിവാദങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനു പാര്‍ട്ടി, മുന്നണി നേതൃത്വങ്ങള്‍ ജാഗ്രത പാലിക്കേണ്ടിയിരുന്നു. തെരഞ്ഞെടുപ്പില്‍ മുഖ്യ ആയുധമായി ഉയര്‍ത്തിക്കാട്ടാന്‍ തീരുമാനിച്ചിരുന്ന യു.ഡി.എഫിന്റെ കെട്ടുറപ്പ്‌ കടംകഥയായി മാറിയെന്ന കുറ്റപ്പെടുത്തലുമുണ്ട്‌.
കഴിഞ്ഞ തവണയും കേരളാ കോണ്‍ഗ്രസ്‌ രണ്ടു സീറ്റ്‌ ആവശ്യപ്പെട്ടിരുന്നെങ്കിലും ചര്‍ച്ച ചെയ്‌ത്‌ പരിഹരിക്കാനായി. ഇക്കുറി സീറ്റ്‌ വിഭജന ചര്‍ച്ചയ്‌ക്കു വേണ്ടത്ര ഗൗരവം നല്‍കാതിരുന്നതാണ്‌ അവിടെ രണ്ടാം സീറ്റിനുള്ള ദീര്‍ഘമായ അവകാശവാദത്തിനും പൊട്ടിത്തെറിക്കും കാരണമായതെന്ന്‌ കോണ്‍ഗ്രസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. നേതൃത്വത്തിന്റെ ഈ വീഴ്‌ച ഇടുക്കി സീറ്റ്‌ ദാനംചെയ്‌തു പരിഹരിക്കാനാകില്ല.
കോണ്‍ഗ്രസിന്‌ അവകാശപ്പെട്ട രാജ്യസഭാ സീറ്റ്‌ കേരളാ കോണ്‍ഗ്രസിനു നല്‍കിയിരുന്നില്ലെങ്കില്‍ ഇപ്പോള്‍ ഈ തര്‍ക്കം ഉണ്ടാകുമായിരുന്നില്ല. പി.ജെ. ജോസഫിന്‌ ആശ നല്‍കാന്‍ കോണ്‍ഗ്രസ്‌ ഇടപെടരുതായിരുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സീറ്റ്‌ വീതംവച്ചുകഴിഞ്ഞ നിലയ്‌ക്ക്‌ പ്രശ്‌നപരിഹാരം അവര്‍ക്കു വിടേണ്ടിയിരുന്നു. ഇടുക്കി സീറ്റ്‌ ജോസഫിനു നല്‍കിയേക്കുമെന്ന വാര്‍ത്ത അടുത്ത നിമിഷം തന്നെ തള്ളിക്കളയണമായിരുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളാ കോണ്‍ഗ്രസിലെ ഭിന്നത ഇപ്പോള്‍ കോണ്‍ഗ്രസിലേക്കും പടര്‍ന്നിരിക്കുന്നു. യു.ഡി.എഫും കോണ്‍ഗ്രസും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പുകളെ നേരിട്ടപ്പോഴൊക്കെ മികച്ച വിജയം നേടാന്‍ കഴിഞ്ഞ ചരിത്രം ആവര്‍ത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ കേരളാ കോണ്‍ഗ്രസില്‍ പ്രശ്‌നം ഉടലെടുത്തതോടെ കെട്ടുറപ്പ്‌ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ഇനിയതു പഴയനിലയില്‍ എത്തിക്കാന്‍ കഴിയുമോയെന്നു സംശയം.
ലീഗ്‌ നേതാക്കള്‍ എസ്‌.ഡി.പി.ഐയുമായി രഹസ്യചര്‍ച്ച നടത്തിയത്‌ തെളിവുസഹിതം പുറത്തുവന്നതും യു.ഡി.എഫിനു തിരിച്ചടിയായെന്നാണ്‌ കോണ്‍ഗ്രസിലെ പൊതുവികാരം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സി.പി.എം-എസ്‌.ഡി.പി.ഐ. ബന്ധമാണ്‌ കോണ്‍ഗ്രസും യു.ഡി.എഫും ആരോപിച്ചിരുന്നത്‌. ലീഗ്‌, എസ്‌.ഡി.പി.ഐ. നേതാക്കളുടെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്ന നിലയ്‌ക്ക്‌ ഇനി നിഷേധിച്ചിട്ടു കാര്യമില്ല.
ഇത്‌ ഇടതുമുന്നണി പ്രചാരണായുധമാക്കിയ നിലയ്‌ക്ക്‌, കുരുക്കില്‍ നിന്നു പുറത്തുകടക്കാന്‍ എസ്‌.ഡി.പി.ഐക്കെതിരേര ശക്‌തമായ നിലപാട്‌ സ്വീകരിക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം തയാറാകണം. ഇല്ലെങ്കില്‍ തീവ്രവാദത്തെ എതിര്‍ക്കുന്ന മുസ്ലിം ഭൂരിപക്ഷങ്ങള്‍ യു.ഡി.എഫിനെ കൈയൊഴിഞ്ഞേക്കുമെന്ന ആശങ്കയും ഇവര്‍ പങ്കുവയ്‌ക്കുന്നു.

ആര്‍. സുരേഷ്‌

Ads by Google
Saturday 16 Mar 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW