Tuesday, May 21, 2019 Last Updated 50 Min 11 Sec ago English Edition
Todays E paper
Ads by Google
വി.പി. നിസാര്‍
Saturday 16 Mar 2019 01.10 AM

യു.ഡി.എഫിന്‌ പൊന്നാണ്‌ പൊന്നാനി

uploads/news/2019/03/294849/PONNIpc160319.jpg

മലപ്പുറം: മുസ്ലിംലീഗ്‌ സ്‌ഥാനാര്‍ഥികളെ മാത്രം വിജയിപ്പിച്ച ചരിത്രമാണ്‌ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിനുള്ളത്‌. ചിഹ്‌ നം കോണിയായാല്‍ ആരുനിന്നാലും പൊന്നാനിയില്‍ ജയിക്കുന്ന ഒരുകാലമുണ്ടായിരുന്നു. ഇതിന്‌ ഉദാഹരണമാണ്‌ മലയാളിയല്ലാത്ത ജി.എം ബനാത്ത്‌ വാലയുടെ തുടര്‍വിജയങ്ങള്‍. ഏഴു തവണയാണ്‌ മുംബൈയില്‍ സ്‌ഥിരതാമസമാക്കിയിരുന്ന ബനാത്ത്‌ വാല പൊന്നാനിയില്‍ വിജയക്കൊടി പാറിച്ചത്‌.

തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പൊന്നാനി, പാലക്കാട്‌ ജില്ലയിലെ തൃത്താല എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ പൊന്നാനി മണ്ഡലം. 2004-ലെ തെരഞ്ഞെടുപ്പ്‌ വരെ പെരിന്തല്‍മണ്ണ, മങ്കട നിയമസഭാ മണ്ഡലങ്ങള്‍ പൊന്നാനിക്കു കീഴിലായിരുന്നു. തുടര്‍ന്ന്‌ മണ്ഡല പുനര്‍നിര്‍ണയം വന്നപ്പോള്‍ പെരിന്തല്‍മണ്ണയും മങ്കടയും മലപ്പുറം ലോക്‌സഭാമണ്ഡലത്തിലേക്ക്‌ പോകുകയും പുതുതായി രൂപവത്‌കരിച്ച തവനൂര്‍,കോട്ടക്കല്‍ മണ്ഡലങ്ങള്‍ പൊന്നാനിയോട്‌ കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു.

1957 മുതല്‍ 1977 വരെ ഇതൊരു സംവരണ മണ്ഡലമായിരുന്നു.ആ കാലയളവില്‍ ഇടതുപക്ഷം മേല്‍ക്കൈ നേടിയെങ്കിലും പിന്നീട്‌ മണ്ഡലം ലീഗിന്റെ അധീനതയില്‍ വന്നു. 2004ല്‍ ഒരു ലക്ഷത്തില്‍പരം വോട്ടുകള്‍ക്ക്‌ ലീഗിന്‌ ഉണ്ടായിരുന്ന ഭൂരിപക്ഷം 2009 ല്‍ 82684 ആയി കുറഞ്ഞു. 2014 ല്‍ അത്‌ 25410 വോട്ടുകളായി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്‌ 1404 വോട്ടുകളായി കൂപ്പുകുത്തി. ഈ വോട്ട്‌ കണക്കുകളാണ്‌ ലീഗിനെ ആശങ്കയില്‍ ആഴ്‌ത്തുന്നത്‌.

ലീഗില്‍ നിന്നും അഭിപ്രായ വ്യത്യാസം മൂലം പുറത്തുപോയ കെ.ടി ജലീല്‍ 2006 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത്‌ , എണ്ണായിരത്തില്‍ പരം വോട്ടുകള്‍ക്ക്‌ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയിരുന്നു . ഈമണ്ഡലം ഉള്‍പ്പെടുന്നതാണ്‌ നിലവിലെ പൊന്നാനി.

2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍നിന്നും ഇടതുപക്ഷ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി ഹുസൈന്‍ രണ്ടാത്താണി മത്സരിച്ചപ്പോള്‍ പി.ഡി.പി പിന്തുണ നല്‍കിയിരുന്നു. അബ്‌ദുല്‍നാസര്‍ മഅ്‌ദനിയും, പിണറായിയും വേദിപങ്കിട്ടതും അന്ന്‌ ഏറെ ചര്‍ച്ചയായി. ഫലം വന്നപ്പോള്‍ 82,684 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഇ.ടി മുഹമ്മദ്‌ ബഷീര്‍ വിജയിച്ചു.

സ്വതന്ത്ര സ്‌ഥാനാര്‍ഥികളെ ഇറക്കി പരമാവധി വോട്ട്‌ പിടിക്കുക എന്നതാണ്‌ ഇടത്‌ തന്ത്രം. 2009 ല്‍ സുന്നി സഹയാത്രികന്‍ ഹുസൈന്‍ രണ്ടത്താണിയെ പി.ഡി.പി യുടെ പിന്തുണയോടെ സി.പി.എം മത്സരിപ്പിച്ചതും ഇതിന്റെ ഭാഗമായാണ്‌.

2014 ല്‍ കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞു വന്ന നിലവിലെ താനൂര്‍ എം.എല്‍.എ വി അബ്‌ദുറഹമാനെയും സി.പി.എം മത്സരിപ്പിച്ചു. കോണ്‍ഗ്രസ്‌ വോട്ടുകള്‍ ഭിന്നിപ്പിക്കാനും ലീഗിന്റെ ഭൂരിപക്ഷം കുറയ്‌ക്കാനും ഇതിലൂടെ സാധിച്ചു. ഇതേ പരീക്ഷണം തന്നെയാണ്‌ പി.വി അന്‍വറിലൂടെ പാര്‍ട്ടി വീണ്ടും ലക്ഷ്യമിടുന്നത്‌. കോണ്‍ഗ്രസ്‌ കുത്തക മണ്ഡലമായ നിലമ്പൂര്‍ പിടിച്ചെടുത്തത്‌ പോലെ പൊന്നാനിയും അന്‍വറിലൂടെ പിടിക്കുകയാണ്‌ പാര്‍ട്ടി ലക്ഷ്യം.

മത ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ ഉള്ള മണ്ഡലമാണ്‌ പൊന്നാനി. കൂടുതലും സുന്നി വിഭാഗക്കാരാണ്‌. ഇരു സമസ്‌തകളുടെ വോട്ടും മുണ്ഡലത്തില്‍ നിര്‍ണായകമാണ്‌. ലീഗ്‌ വിരുദ്ധ കോണ്‍ഗ്രസ്‌ വോട്ടുകള്‍ ഇടതുപക്ഷവും ന്യൂനപക്ഷ വോട്ടുകള്‍ ലീഗും ലക്ഷ്യം വെക്കുന്നു. മണ്ഡലത്തില്‍ എസ്‌.ഡി.പി.ഐ, പി.ഡി.പി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവരുടെ വോട്ടുകളും ജയ പരാജയങ്ങളെ സ്വാധീനിക്കും.നിലവില്‍ മണ്ഡലത്തില്‍ ലീഗ്‌- കോണ്‍ഗ്രസ്‌ തര്‍ക്കം നിലനില്‍ക്കുന്നുമുണ്ട്‌. തീരദേശ മണ്ഡലമാണ്‌ പൊന്നാനി. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്പ്പെടുംയ.

ലോക്‌സഭാംഗങ്ങള്‍:
1952: കെ. കേളപ്പന്‍, (കിസാന്‍ മസ്‌ദൂര്‍ പ്രജ പാര്‍ട്ടി )
1962 ല്‍ (ഇ.കെ. ഇമ്പിച്ചി ബാവ)
1967ല്‍ (സി.കെ. ചക്രപാണി)
1971ല്‍ എം.കെ. കൃഷ്‌ണന്‍ എന്നിവര്‍ ഇടതുപക്ഷ പ്രതിനിധികളായി മണ്ഡലത്തില്‍ വിജയിച്ചു. 1977 മുതല്‍ മുസ്ലിം ലീഗ്‌ ന്റെ ഉറച്ച കോട്ടയയാണ്‌ മണ്ഡലം വിലയിരുത്തപ്പെടുന്നത്‌. 1977 മുതല്‍ 1999 വരെയും ജി.എം. ബനാത്ത്‌വാല പൊന്നാനിയില്‍ നിന്നുള്ള പാര്‍ലമെന്റ്‌ അംഗമായി. അതിനിടയില്‍ 1991 ല്‍ ഒരു തവണ ഇബ്രാഹിം സുലൈമാന്‍ സേട്ട്‌ വിജയിച്ചു. 2004ല്‍ ഇ. അഹമ്മദും 2009ലും 2014 ലും ഇ.ടി. മുഹമ്മദ്‌ ബഷീറും മണ്ഡലത്തെ പ്രതിനിധീകരിച്ചു. ഇത്തവണ പൊന്നാനിയില്‍ മൂന്നാം അംഗത്തിനാണ്‌ ഇ.ടി ഇറങ്ങുന്നത്‌

2014 വോട്ടുനില

ഇ.ടി.മുഹമ്മദ്‌ ബഷീര്‍ (മുസ്ലിംലീഗ്‌) 3,78,503
വി. അബ്‌ദുറഹ്‌മാന്‍ (ഇടത്‌ സ്വതന്ത്രന്‍ എല്‍.ഡി.എഫ്‌) 3,53,093
കെ. നാരായണന്‍ (ബി.ജെ.പി ) 75,212
ഭൂരിപക്ഷം 25,410

Ads by Google
വി.പി. നിസാര്‍
Saturday 16 Mar 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW