Tuesday, May 21, 2019 Last Updated 31 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 16 Mar 2019 01.06 AM

വീണ്ടും ഇന്ത്യന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌ : അതിര്‍ത്തി കടന്ന്‌ മ്യാന്‍മറിലെ ഭീകരക്യാമ്പുകള്‍ ആക്രമിച്ചു

uploads/news/2019/03/294822/d4.jpg

കൊല്‍ക്കത്ത: മ്യാന്‍മര്‍ അതിര്‍ത്തിക്കുള്ളിലെ ഭീകരക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്‌. മ്യാന്‍മര്‍ സൈന്യത്തിന്റെ സഹകരണത്തോടെയായിരുന്നു ആക്രമണം. അറാക്കന്‍ ആര്‍മി, നാഗാ ഭീകര സംഘടനയായ എന്‍.എസ്‌.സി.എന്‍-കെ എന്നിവയുടെ ഒരു ഡസനിലധികം ക്യാമ്പുകള്‍ ആക്രമണത്തില്‍ തകര്‍ത്തു.
നിരവധി ഭീകരരും കൊല്ലപ്പെട്ടു. വടക്കു കിഴക്കന്‍ സംസ്‌ഥാനങ്ങളെ കൊല്‍ക്കത്തയുമായി ബന്ധിപ്പിക്കാന്‍ ഉദ്ദേശിച്ച്‌ നടപ്പാക്കുന്ന കലാദന്‍ പദ്ധതിക്ക്‌ ഭീഷണിയായ സാഹചര്യത്തിലാണ്‌ ഭീകരര്‍ക്കെതിരേ നടപടി സ്വീകരിച്ചത്‌. ഇന്ത്യാ-മ്യാന്‍മര്‍ അതിര്‍ക്ക്‌ സമീപം രണ്ടു ഘട്ടങ്ങളായായിരുന്നു "ഓപ്പറേഷന്‍ സണ്‍റൈസ്‌" എന്നു പേരിട്ട സൈനിക നടപടി.
മാസങ്ങള്‍ക്കു മുമ്പേ തീരുമാനിച്ച ഓപ്പറേഷന്‍ ഫെബ്രുവരി 17 നും മാര്‍ച്ച്‌ രണ്ടിനുമിടയിലാണ്‌ നടപ്പാക്കിയത്‌. മ്യാന്‍മറിന്റെ ആഭ്യന്തര സുരക്ഷയ്‌ക്ക്‌ ഭീഷണിയായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ആര്‍മിയാണ്‌, അറാക്കന്‍ ആര്‍മിക്ക്‌ പരിശീലനവും സഹായങ്ങളും നല്‍കി വരുന്നത്‌. ചൈനയുടെ ഒത്താശയോടാണിതെന്നതു പരസ്യമായ രഹസ്യമാണ്‌. ഫെബ്രുവരി 14 ലെ പുല്‍വാമ ആക്രമണത്തെത്തുടര്‍ന്നു പടിഞ്ഞാറന്‍ അതിര്‍ത്തി സംഘര്‍ഷഭരിതമായിരുന്ന സമയത്താണു സൈന്യം നിശ്‌ബദമായി "ഓപ്പറേഷന്‍ സണ്‍റൈസ്‌" വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയതെന്നതും ശ്രദ്ധേയമാണ്‌. ആദ്യഘട്ടത്തില്‍ മിസോറം-മ്യാന്‍മര്‍ അതിര്‍ത്തിക്കു സമീപത്തെ ഭീകരക്യാമ്പുകളെയാണ്‌ ലക്ഷ്യമിട്ടത്‌. രണ്ടാം ഘട്ടത്തില്‍ ഏതാണ്ട്‌ 1000 കിലോമീറ്റര്‍ അകലെ അരുണാചല്‍പ്രദേശ്‌ അതിര്‍ത്തിക്ക്‌ സമീപത്തെ എന്‍.എസ്‌.സി.എന്‍. ക്യാമ്പുകളിലായിരുന്നു ആക്രമണം. അസം റൈഫിള്‍സിന്റെയും സൈന്യത്തിന്റെ വിവിധ ഇന്‍ഫെന്ററി യൂണിറ്റുകളുടെയും പിന്തുണയോടെയാണ്‌ ഓപ്പറേഷന്‍ സംഘടിപ്പിച്ചത്‌.
കലാദന്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കൊല്‍ക്കത്തയിലനിന്ന്‌ മിസോറമിലേക്കുള്ള യാത്രദൂരം 1000 കിലോമീറ്ററിലധികം കുറയുമെന്നാണ്‌ റിപ്പോര്‍ട്ട്‌. വടക്കു കിഴക്കന്‍ സംസ്‌ഥാനങ്ങളെ രാജ്യത്തിന്റെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന സിലിഗുരി ഇടനാഴിക്ക്‌, ചൈനീസ്‌ ഭീഷണി ശക്‌തമായ സാഹചര്യത്തിലാണ്‌ മ്യാന്‍മറുമായി ചേര്‍ന്നു കലാദന്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ പദ്ധതി ഇന്ത്യ വിഭാവനം ചെയ്‌തത്‌.

Ads by Google
Saturday 16 Mar 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW