Saturday, March 16, 2019 Last Updated 2 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 16 Mar 2019 01.06 AM

വൈ.എസ്‌.ആറിന്റെ സഹോദരന്‍ വിവേകാനന്ദ റെഡ്‌ഡി മരിച്ചനിലയില്‍

uploads/news/2019/03/294821/d3.jpg

കടപ്പ: വൈ.എസ്‌.ആര്‍. കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ വൈ.എസ്‌. ജഗന്‍മോഹന്‍ റെഡ്‌ഡിയുടെ പിതൃസഹോദരനും മുന്‍മന്ത്രിയുമായ വൈ.എസ്‌. വിവേകാനന്ദ റെഡ്‌ഡിയെ മരിച്ചനിലയില്‍ കണ്ടെത്തി.
ഹൃദയാഘാതമാണ്‌ മരണകാരണമെന്നു കരുതുന്നതെങ്കിലും അസ്വഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്‌. മരണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രത്യേക അന്വേഷണസംഘത്തിനു രൂപം നല്‍കിയിട്ടുണ്ട്‌. പുലിവെന്തുലയിലെ വീട്ടിലെ ശുചിമുറിയിലാണ്‌ വിവേകാനന്ദ റെഡ്‌ഡിയെ, വീട്ടുജോലിക്കാരന്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. മുന്‍പ്‌ ഹൃദയസംബന്ധമായ ശസ്‌ത്രക്രിയക്കു വിധേയനായിട്ടുണ്ട്‌. ഭാര്യ ഡോക്‌ടറായ മകള്‍ക്കും മരുമകനുമൊപ്പം യു.എസിലാണ്‌. ആന്ധ്രാ മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന വൈ.എസ്‌. രാജശേഖര റെഡ്‌ഡിയുടെ ജ്യേഷ്‌ഠസഹോദരനാണ്‌ വിവേകാനന്ദ റെഡ്‌ഡി. വൈ.എസ്‌.ആറിന്റെ മരണശേഷം കോണ്‍ഗ്രസുമായി തെറ്റി ജഗന്‍മോഹന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ വിവേകാനന്ദ റെഡ്‌ഡി കോണ്‍ഗ്രസില്‍ ഉറച്ചുനിന്നിരുന്നു.
കിരണ്‍കുമാര്‍ റെഡ്‌ഡി മന്ത്രിസഭയില്‍ കൃഷിമന്ത്രി സ്‌ഥാനം നല്‍കിയാണ്‌ കോണ്‍ഗ്രസ്‌ പ്രതിഫലം നല്‍കിയത്‌. എന്നാല്‍, ഒടുവില്‍ വിവേകാനന്ദന്‍, ജഗന്റെ പാര്‍ട്ടിയില്‍ തിരിച്ചെത്തി.
കടപ്പയില്‍നിന്ന്‌ രണ്ടുതവണ ലോക്‌സഭാംഗമായ വിവേകാനന്ദ റെഡ്‌ഡി പുലിവെന്തുലയില്‍നിന്ന്‌ രണ്ടു തവണ ആന്ധ്ര നിയമസഭയിലുമെത്തിയിരുന്നു.

Ads by Google
Saturday 16 Mar 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW