Saturday, March 16, 2019 Last Updated 1 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 16 Mar 2019 01.06 AM

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക്‌ നീക്കി

uploads/news/2019/03/294820/d1.jpg

ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ്‌ താരം ശ്രീശാന്തിന്‌ ബി.സി.സി.ഐ. ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക്‌ സുപ്രീം കോടതി നീക്കി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 2013 സീസണില്‍ നടന്ന വാതുവയ്‌പ്പ്‌ കേസിലാണു ശ്രീശാന്തിന്‌ ആജീവനാന്ത വിലക്ക്‌ വീണത്‌. അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടാണെന്നു വ്യക്‌തമാക്കിയ കോടതി താരത്തിന്റെ ശിക്ഷയുടെ കാര്യത്തില്‍ മൂന്ന്‌ മാസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ ബോര്‍ഡിനോടു നിര്‍ദേശിച്ചു.
ആറു വര്‍ഷമായി നേരിടുന്ന വിലക്ക്‌ നീക്കണമെന്നായിരുന്നു ശ്രീശാന്തിന്റെ അഭ്യര്‍ഥന. ഇംഗ്ലീഷ്‌ കൗണ്ടി ക്രിക്കറ്റ്‌ കളിക്കാന്‍ അവസരമുണ്ടായിട്ടും പോകാനാകുന്നില്ലെന്ന്‌ ജസ്‌റ്റിസുമാരായ അശോക്‌ ഭൂഷണ്‍, കെ.എം. ജോസഫ്‌ എന്നിവരടങ്ങിയ ബെഞ്ചിന്‌ മുന്നില്‍ ശ്രീശാന്ത്‌ പരാതിപ്പെട്ടിരുന്നു. ശിക്ഷ പ്രഖ്യാപിക്കുമ്പോള്‍ ബി.സി.സി.ഐയുടെ അച്ചടക്ക സമിതി മയംകാണിച്ചില്ല.
ഈ സാഹചര്യത്തിലാണു മൂന്നു മാസത്തിനുള്ളില്‍ പുനപരിശോധിക്കാന്‍ കോടതി വ്യക്‌തമാക്കിയത്‌. 2013 മേയില്‍ രാജസ്‌ഥാന്‍ റോയല്‍സും കിങ്‌ ഇലവന്‍ പഞ്ചാബും തമ്മില്‍ മൊഹൈലിയില്‍ നടന്ന ഐ.പി.എല്‍. മത്സരത്തില്‍ ശ്രീശാന്ത്‌ 14 റണ്‍ വിട്ടു കൊടുക്കാന്‍ 10 ലക്ഷം രൂപ കൈപ്പറ്റിയെന്നു ബി.സി.സി.ഐ. കുറ്റപ്പെടുത്തിയിരുന്നു.

Ads by Google
Saturday 16 Mar 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW