Tuesday, May 21, 2019 Last Updated 23 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 16 Mar 2019 01.06 AM

റുബയ്യ തട്ടിക്കൊണ്ടുപോകല്‍ കേസ്‌ ഹൈക്കോടതി ജമ്മു ബെഞ്ചിലേക്ക്‌

uploads/news/2019/03/294819/d9.jpg

ശ്രീനഗര്‍: 1989-ല്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി മുഫ്‌തി മുഹമ്മദ്‌ സയിദിന്റെ മകള്‍ റുബയ്യ സയിദിനെ ജെ.കെ.എല്‍.എഫ്‌. ഭീകരര്‍ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട കേസുകള്‍ ജമ്മു കശ്‌മീര്‍ ഹൈക്കോടതിയുടെ ജമ്മു ബെഞ്ചിലേക്കു മാറ്റി.
അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ അഭ്യര്‍ഥനപ്രകാരമാണു ചീഫ്‌ ജസ്‌റ്റിസ്‌ ഗീതാ മിത്തലിന്റെ ഉത്തരവ്‌. ശ്രീനഗറില്‍ 1990 ജനുവരി 25-ന്‌ അഞ്ചു വ്യോമസേനാ ഉദ്യോഗസ്‌ഥരെ ഭീകരര്‍ വധിച്ച കേസിന്റെ വിചാരണയും ജമ്മു ബെഞ്ചിലേക്കു മാറ്റി. രണ്ടു കേസുകളിലും ജെ.കെ.എല്‍.എഫ്‌. ഭീകരന്‍ യാസിന്‍ മാലിക്കാണു മുഖ്യപ്രതി. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ജമ്മുവിലാണുള്ളതെന്നും വിചാരണ ഒരു ദശാബ്‌ദത്തോളം വൈകിപ്പിക്കാന്‍ (1990-2009) കഴിഞ്ഞവരാണു പ്രതികളെന്നും സി.ബി.ഐ. വാദിച്ചു. സി.ബി.ഐ. കുറ്റപത്രപ്രകാരം ജമ്മുവിലെ ടാഡാ കോടതിയില്‍ നടന്ന വിചാരണാനടപടികള്‍ ഹൈക്കോടതിയുടെ ശ്രീനഗര്‍ ബെഞ്ച്‌ 2009-ല്‍ സ്‌റ്റേ ചെയ്‌തിരുന്നു. അതിനുശേഷം ഇന്നുവരെ കേസില്‍ തുടര്‍നടപടികളുണ്ടായിട്ടില്ല. വി.പി. സിങ്‌ മന്ത്രിസഭയില്‍ പി.ഡി.പി. നേതാവ്‌ മുഫ്‌തി മുഹമ്മദ്‌ സയിദ്‌ ആഭ്യന്തരമന്ത്രിയായി ദിവസങ്ങള്‍ക്കകമാണ്‌ അദ്ദേഹത്തിന്റെ മകള്‍ റുബയ്യയെ 1988 ഡിസംബര്‍ എട്ടിനു ഭീകരര്‍ തട്ടിക്കൊണ്ടുപോയത്‌. തുടര്‍ന്ന്‌, കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട്‌ അഞ്ചു ഭീകരരെ വിട്ടയച്ചശേഷം റുബയ്യയെ മോചിപ്പിക്കുകയായിരുന്നു.

Ads by Google
Saturday 16 Mar 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW