Friday, March 15, 2019 Last Updated 5 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 09.16 PM

ആടുതോമയുടെ ശില്പി ഭദ്രന്‍ വീണ്ടും വരുന്നു ജൂതന്റെ കഥയുമായി; സൗബിന്‍ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍

director Bhadran, mohanlal

തന്മയത്വത്തോടെയും തനിമയോടെയും മലയാളത്തിൽ മികച്ച സിനിമകൾ സംഭാവനചെയ്ത, മലയാളം കണ്ട മികച്ച സംവിധായകരിൽ മുൻപന്തിയിലുള്ള സംവിധായകനാണ്  ഭദ്രൻ. നീണ്ട ഒരു ഇടവേളയ്ക്കു ശേഷം സൗബിന്‍ നായകനായ ചിത്രവുമായി ഭദ്രനെത്തുന്നു.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇന്ന് മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ജൂതൻ എന്നാണ് ചിത്രത്തിന്റെ പേര് . സൗബിൻ കേന്ദ്രകഥാപാത്രമായി വരുന്ന ചിത്രത്തിൽ, കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കവും പക്ഷേ ബുദ്ധിവൈഭവവും ഉള്ള ജൂത കഥാപാത്രമായാണ് സൗബിൻ എത്തുന്നത്.

director Bhadran, mohanlal

ഒരു നിഗൂഢമായ ഫാമിലി ത്രില്ലർ ഹിസ്റ്റോറിക്കൽ കഥ പറയുന്ന ചിത്രത്തിലെ നായക കഥാപാത്രം സൗബിന്  മാത്രമാണ് ചെയ്യാൻ കഴിയുകയെന്ന് സംവിധായകൻ ഭദ്രൻ പറഞ്ഞു.  ലോകനാഥൻ  ശ്രീനിവാസനാണ് ഛായാഗ്രഹകൻ. സുഷിൻ ശ്യാം ആണ് മ്യൂസിക് ഡയറക്ടർ, ഡഗ്ലസ് ആണ് ആർ ഡയറക്ടർ.

സൗബിനും ജോജു ജോർജും ഇന്ദ്രൻസും ജോയിമാത്യുവും  റിമ കല്ലിങ്കലുമടക്കം നിരവധി താരങ്ങളാണ് കഥാപാത്രങ്ങളായി  ചിത്രത്തിൽ അണിനിരക്കുന്നത്. റൂബി ഫിലിംസിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം,ജയന്ത് മാമൻ ,എസ് സുരേഷ് ബാബു എന്നിവർ ചേർന്നാണ് ചിത്രം  നിർമ്മിക്കുന്നത് .

Ads by Google
Ads by Google
Loading...
TRENDING NOW