Friday, March 15, 2019 Last Updated 4 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 02.21 PM

ആ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തനായി എന്നെ കാണാന്‍ രാജുവും ആഗ്രഹിച്ചു: അവന്റെ ഏക ഹോബി ഇതുമാത്രം, പൃഥ്വിരാജിന്റെ സംവിധാനത്തെക്കുറിച്ച് ഇന്ദ്രജിത്ത്

Indrajith sukumaran,  Prithviraj sukumaran

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് ലൂസിഫര്‍. മോഹന്‍ലാല്‍, വിവേക് ഓബ്‌റോയ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, മംമ്താ മോഹന്‍ദാസ് എന്നിങ്ങനെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ചേട്ടന്‍ ഇന്ദ്രജിത്തും വേഷമിടുന്നുണ്ട്. അനുജന്റെ സംവിധാനത്തിലെ തന്റെ വേഷത്തെ കുറിച്ചും സിനിമയുടെ വിശേഷങ്ങളെ കുറിച്ചും സംവിധായകനായ അനുജനെ കുറിച്ചും തുറന്നു പറയുകയാണ് ഇന്ദ്രജിത്ത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രജിത്തിന്റെ ഈ തുറന്ന് പറച്ചില്‍.

'' സംവിധാനം എന്നത് ഏറെ നാളായി രാജു മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരു സ്വപ്നവും പാഷനുമൊക്കെയാണ്. എന്താണ് തനിക്ക് വേണ്ടത് എന്നതിനെ കുറിച്ച് രാജുവിന് കൃത്യമായ ധാരണയുണ്ട്. ഷൂട്ടിംഗ് ദിവസങ്ങളില്‍ രാജു ആര്‍ട്ടിസ്റ്റുകള്‍ക്ക് സീന്‍ വിവരിച്ചു കൊടുക്കുന്നത് സ്‌ക്രിപ്റ്റ് നോക്കാതെയാണ്. ഓരോ കഥാപാത്രത്തിന്റെയും ഡയലോഗുകള്‍ രാജുവിന് കാണാപ്പാഠമാണ്. വളരെ ഡീറ്റൈല്‍ ആയിട്ടാണ് രാജു എനിക്കും സീനുകള്‍ പറഞ്ഞു തന്നത്. ഞാനിതു വരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ, പെര്‍ഫോമന്‍സിന് പ്രാധാന്യമുള്ള, ചലഞ്ചിംഗ് ആയ കഥാപാത്രമാണ് ഗോവര്‍ധന്‍. സ്ഥിരം പാറ്റേണ്‍ കഥാപാത്രങ്ങളില്‍ നിന്നും എന്നെ വ്യത്യസ്തനായി കാണാനാണ് രാജുവും ആഗ്രഹിച്ചത്'' ഇന്ദ്രജിത്ത് പറയുന്നു.

'ഇപ്പോഴും എന്തെങ്കിലും പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കണം എന്നാഗ്രഹിക്കുന്ന വ്യക്തിയാണ് പൃഥിരാജ്, ആരോഗ്യകരമായൊരു വായനാശീലം രാജുവിന് എന്നുമുണ്ട്. കുട്ടിക്കാലത്തും രാജുവിന്റെ കയ്യില്‍ എപ്പോഴും ഒരു പുസ്തകം ഉണ്ടാവും, വായന ആയിരുന്നു രാജുവിന്റെ ഏക ഹോബി എന്നു പറയാം. സിനിമയിലെത്തിയപ്പോള്‍ ഫിലിം മേക്കിംഗ്, ക്യാമറ ടെക്‌നിക്ക് പോലുള്ള കാര്യങ്ങള്‍ പഠിക്കാന്‍ തുടങ്ങി. അതെല്ലാം ആണ് രാജുവിനെ സംവിധാനത്തിലെത്തിച്ചത് എന്നാണ് ഞാന്‍ കരുതുന്നത്'' ഇന്ദ്രജിത്ത് പറയുന്നു. സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന രാഷ്ര്ടീയ നേതാവായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മുരളി ഗോപി ഒരുക്കിയിരിക്കുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW