Friday, March 15, 2019 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 10.54 AM

400 കോടി ബജറ്റുമായി എസ്എസ് രാജമൗലി ചിത്രം; രാം ചരണും എന്‍ടിആറും നായകന്മാരാകുന്നു

uploads/news/2019/03/294728/rajamauli.jpg

ബാഹുബലിക്ക് ശേഷം എന്ത് ബ്രഹ്മാണ്ഡം എന്ന ചോദ്യത്തിന് ഉത്തരവുമായി വീണ്ടും സംവിധായകന്‍ എസ്.എസ്. രാജമൗലി. റാം ചരണ്‍ തേജയും ജുനിയര്‍ എന്‍ടിആറും പ്രഥാനകഥാപാത്രങ്ങളാകുമെന്ന് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്.

വ്യാഴാഴ്ച്ച് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ചിത്രത്തിന്റെ ബജറ്റ് അടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ചിത്രത്തെ ആര്‍ആര്‍ആര്‍ എന്നാണ് താത്കാലികമായി നല്‍കിയിരിക്കുന്ന പേര് രാജമൗലി, രാം ചരണ്‍ തേജ, എന്‍ടി ആര്‍ എന്നിവരുടെ പൊതുവായ ആര്‍ എന്ന് അക്ഷരം കൂട്ടിയാണ് ആര്‍ആര്‍ആര്‍ എന്ന പേരിട്ടിരിക്കുന്നത്.

ഏകദേശം 400 കോടി രൂപയാണ് ബജറ്റ് കണക്കാക്കുന്നത്. 2020 ജൂലൈ 30 ചിത്രം തീയേറ്ററുകളില്‍ എത്തുമെന്നാണ് കരുതുന്നത്. ചിത്രത്തിലൂടെ ബോളിവുഡ് സൂപ്പര്‍ നടിയായ ആലിയ ഭട്ട് ചിത്രത്തിലൂടെ തെന്നിന്ത്യയിലേക്കും എത്തുമെന്നാണ് സൂചനകള്‍. രാം ചരണ്‍ തേജയുടെ നായികയായിട്ടാണ് ആലിയ എത്തുന്നത്.

ആന്ധ്രയിലെ സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. ഇതിനായി 1920 കാലഘട്ടം പുനരാവിഷ്‌കരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലി പോലെ തന്നെ വിവിധ ഭാഷകളിലാണ് ചിത്രം എത്തുന്നത്.

Ads by Google
Friday 15 Mar 2019 10.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW