Friday, March 15, 2019 Last Updated 24 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.40 AM

എസ്‌.എസ്‌.എല്‍.സി: മലയാളം ലളിതം; പ്ലസ്‌ ടു മലയാളം വെള്ളംകുടിപ്പിച്ചു

കോതമംഗലം: പ്ലസ്‌ ടു മലയാളം പരീക്ഷ ഇന്നലെ കടുകട്ടിയായി. വിശകലനാത്മകമായി പഠിച്ചവര്‍ക്കേ നല്ല മാര്‍ക്കു കിട്ടൂ എന്ന്‌ അധ്യാപകര്‍ വിലയിരുത്തുന്നു. എ പാര്‍ട്ടില്‍ ചില ചോദ്യങ്ങള്‍ക്കു ശരിയായ രണ്ടും മൂന്നും ഉത്തരങ്ങളുണ്ട്‌. ലഘൂത്തര മാതൃകയിലുള്ള ചോദ്യങ്ങളുടെ എണ്ണം കൂടി. ഉപന്യാസം ഒന്നു മാത്രം. അതില്‍ത്തന്നെ "ഗ്രേസിയുടെ ഗൗളി ജന്മം" എന്ന ലളിതമായ കഥയില്‍ നിന്നായിരുന്നു. പക്ഷേ, കഥ നിര്‍വഹിക്കുന്ന വിമര്‍ശനതലങ്ങളെ വിശകലനം ചെയ്യുക എന്നായിരുന്നു ചോദ്യം. ഇതു കുട്ടികളെ തെല്ല്‌ ബുദ്ധിമുട്ടിലാക്കി.
പത്രധര്‍മമെന്ത്‌ എന്ന ചോദ്യത്തിനും ഭൂരിപക്ഷം കുട്ടികളും ശരിയായ ഉത്തരമെഴുതിയില്ലെന്നാണ്‌ വിവരം. ശരാശരി നിലവാരത്തിനു മുകളിലുള്ളവരെ മാത്രം ലക്ഷ്യമാക്കിയുള്ളതായിരുന്നു ചോദ്യങ്ങളേറെയും. രണ്ടാം ഭാഷയായതിനാല്‍ പൊതുവേ ശരാശരി നിലവാരമുള്ള കുട്ടികള്‍ക്കും ഉത്തരമെഴുതാവുന്ന ചോദ്യങ്ങളാണു ചോദിക്കാറുണ്ടായിരുന്നത്‌.
മിക്കവാറും ചോദ്യങ്ങള്‍ പാഠഭാഗങ്ങളില്‍ നിന്നായിരുന്നതിനാല്‍ എസ്‌.എസ്‌.എല്‍.സി. മലയാളം രണ്ടാം പേപ്പര്‍ പൊതുവേ എളുപ്പമായിരുന്നു. നാലു മാര്‍ക്കിന്റെ ചോദ്യങ്ങളുടെ എണ്ണം ഏറിയതു സമയം ശരിയായി വിനിയോഗിക്കുന്നതിനു തടസമായി. ഡോ. സുകുമാര്‍ അഴീക്കോടിന്റെ "പത്രനീതി" എന്ന ലേഖനത്തെ ആസ്‌പദമാക്കി ചോദ്യമുണ്ടായിരുന്നു.

Ads by Google
Friday 15 Mar 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW