Friday, March 15, 2019 Last Updated 15 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.34 AM

കുതിപ്പ്‌ പ്രകടമാകാതെ ഓഹരി വിപണി

uploads/news/2019/03/294710/f1.jpg

മുംബൈ: തുടര്‍ച്ചയായ മൂന്നുദിവസത്തെ നേട്ടത്തിനൊടുവില്‍ ബിഎസ്‌ഇ സെന്‍സെക്‌സ് 2.72 പോയിന്റ്‌ ലാഭത്തോടെ 37,754.89 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്‌റ്റി 1.55 പോയിന്റ്‌ ഉയര്‍ന്ന്‌ 11,343.25 ല്‍ വ്യാപാരം അവസാനിപ്പിച്ചത്‌.
സെന്‍സെക്‌സിലും നിഫ്‌റ്റിയിലും നേരിയ വ്യത്യാസം മാത്രമാണ്‌ പ്രകടമായത്‌. 37,840.64 ല്‍ വ്യാപാരം തുടങ്ങിയ ബിഎസ്‌ഇ സെന്‍സെക്‌സ് 2.72 പോയിന്റ്‌ ലാഭത്തോടെ 37,754.89 ല്‍ വ്യാപാരം അവസാനിപ്പിച്ചു. എന്‍.ഡി.പി.സി, ഇന്‍ഡസ്‌ ബാങ്ക്‌, യെസ്‌ ബാങ്ക്‌, കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, വേദാന്താ, ഒ.എന്‍.ജി.സി.,ടാറ്റാ സ്‌റ്റീല്‍,കൊട്ടക്ക്‌ ബാങ്ക്‌ എന്നിവ ലാഭം നേടുകയും എച്ച്‌.സി.എല്‍.ടെക്‌, ഹീറോ മോട്ടോകോര്‍പ്പ്‌, ഐ.സി.ഐ.സി.ഐ ബാങ്ക്‌, ടാറ്റാ മോട്ടോര്‍സ്‌, പവര്‍ ഗ്രിഡ്‌, ഡി.സി.എസ്‌, എസ്‌.ബി.ഐ,ആര്‍.ഐ.എല്‍ എന്നിവ ബിഎസ്‌ഇയില്‍ നഷ്‌ടം നേരിട്ടു.
ഭാരതി എയര്‍ടെല്‍, യെസ്‌ ബാങ്ക്‌, സണ്‍ഫാര്‍മ, എന്‍.ടി.പി.സി, ഇന്‍ഡസ്‌ ബാങ്ക്‌ എന്നിവയാണ്‌ നിഫ്‌റ്റിയില്‍ ലാഭം നേടിയ സ്‌റ്റോക്കുകള്‍. എച്ച്‌.സി.എല്‍, ഹീറോ മോട്ടോകോര്‍പ്‌, ടാറ്റ മോട്ടോര്‍സ്‌, ഐ.സി.ഐ.സി.ഐ. ബാങ്ക്‌ എന്നീ സ്‌റ്റോക്കുകള്‍ നഷ്‌ടം നേരിട്ടു.

Ads by Google
Friday 15 Mar 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW