Monday, May 13, 2019 Last Updated 2 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.21 AM

പ്ലാന്‍ എ ഓകെ: കോഹ്ലി

uploads/news/2019/03/294701/s2.jpg

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പിനുള്ള പ്ലാന്‍ എ നടപ്പാകുമെന്നതില്‍ സംശയമില്ലെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം നായകന്‍ വിരാട്‌ കോഹ്ലി. ഓസ്‌്ട്രേലിയയ്‌ക്കെതിരേ നടന്ന ഏകദിന പരമ്പരയിലെ പോരായ്‌മകള്‍ വിലയിരുത്തുകയായിരുന്നു ഇന്ത്യന്‍ നായകന്‍.
പ്ലാന്‍ എയില്‍ പാളിച്ചകളില്ലെങ്കിലും പ്ലാന്‍ ബിയെക്കുറിച്ചു കോഹ്ലിക്കു കൃത്യമായി മറുപടിയില്ല. നാലാം നമ്പര്‍ സ്‌ഥാനത്താര്‌, ശിഖര്‍ ധവാന്‍ നിറംമങ്ങിയാല്‍ പകരം ആര്‌ കളിക്കും, പേസ്‌ ബൗളറായി നാലാമനുണ്ടാകുമോ, രവീന്ദ്ര ജഡേജയുടെ ഭാവി, രണ്ടാം വിക്കറ്റ്‌ കീപ്പര്‍. തുടങ്ങിയ ഒരുപിടി ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തിയില്ലെന്നു കോഹ്ലി സമ്മതിച്ചു. മേയ്‌ 30 നു തുടങ്ങുന്ന ലോകകപ്പ്‌ പ്രാഥമിക മത്സരങ്ങള്‍ റൗണ്ട്‌ റോബിന്‍ അടിസ്‌ഥാനത്തിലാണ്‌.
ഒന്‍പത്‌ കളികളില്‍ കുറഞ്ഞത്‌ ആറെണ്ണത്തിലെങ്കിലും ജയിച്ചാലെ സെമി ഫൈനലില്‍ കടക്കാനാകു. ഓസ്‌ട്രേലിയയ്‌ക്കെതിരേ സ്വന്തം നാട്ടില്‍ നടന്ന ഏകദിന പരമ്പര കൈവിട്ടതിന്റെ ക്ഷീണവും കോഹ്ലിക്കുണ്ട്‌്. രണ്ട്‌ സെഞ്ചുറികളടക്കം 310 റണ്ണെടുത്ത കോഹ്ലി തന്നെയാണ്‌ ബാറ്റ്‌സ്മാന്‍മാരില്‍ മുന്നില്‍ നില്‍ക്കുന്നത്‌. രണ്ട്‌ അര്‍ധ സെഞ്ചുറികളടക്കം 202 റണ്ണെടുത്ത ഉപനായകന്‍ രോഹിത്‌ ശര്‍മയും തരക്കേടില്ലാത്ത പ്രകടനം തുടര്‍ന്നു. ശിഖര്‍ ധവാന്‍, കേദാര്‍ ജാദവ്‌, വിജയ്‌ ശങ്കര്‍ എന്നിവര്‍ക്കു ബാറ്റിങ്ങില്‍ സ്‌ഥിരത പ്രകടിപ്പിക്കാനായില്ല. മുന്‍ നായകന്‍ എം.എസ്‌. ധോണി വിക്കറ്റിനു പിന്നിലുണ്ടെങ്കില്‍ ഇന്ത്യക്കു ഭയക്കാനില്ല. നാലാം ഏകദിനത്തില്‍ ധോണിയുടെ പകരക്കാരനായ ഋഷഭ്‌ പന്ത്‌ വരുത്തിയ പിഴവുകള്‍ കാരണം ഇന്ത്യ തോറ്റു. ലോകകപ്പില്‍ ഇത്തരം പിഴവുകള്‍ കോഹ്ലിക്കു ചിന്തിക്കാന്‍ കൂടിയാകില്ല.
ബൗളിങ്ങില്‍ കുല്‍ദീപ്‌ യാദവ്‌ 10 വിക്കറ്റെടുത്തെങ്കില്‍ റണ്‍ വിട്ടുകൊടുക്കുന്നതില്‍ ധാരാളിയായി. പേസര്‍ ജസ്‌പ്രീത്‌ ബുംറയ്‌ക്കും നിറംമങ്ങിയ പരമ്പരയാണ്‌. അഞ്ച്‌ ഏകദിനങ്ങളിലായി ഏഴ്‌ വിക്കറ്റുകളാണു ബുംറ നേടിയത്‌. രവീന്ദ്ര ജഡേജ കളിച്ച നാലു കളികളിലായി മൂന്നു വിക്കറ്റെടുത്തു.
ലോകകപ്പിലെ പ്ലേയിങ്‌ ഇലവനെ കുറിച്ചു കോഹ്ലിക്കു സംശയങ്ങളില്ല. നാലാം നമ്പര്‍ ബാറ്റ്‌സ്മാനെ കുറിച്ചുള്ള ചിന്തകള്‍ മാത്രമാണ്‌ അപവാദം. ഓസ്‌ട്രേലിയയ്‌ക്കെതിരേ നിറംമങ്ങിയെങ്കിലും ന്യൂസിലന്‍ഡ്‌ പര്യടനം വച്ചു നോക്കിയാല്‍ അമ്പാട്ടി റായിഡുവാണ്‌ ആദ്യം പട്ടികയില്‍ വരിക. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്‌ പര്യടനത്തില്‍ ലഭിച്ച അവസരങ്ങള്‍ പാഴാക്കിയ ലോകേഷ്‌ രാഹുലാണു രണ്ടാമത്‌. സ്വന്തം നാട്ടില്‍ ഒരു തവണ മാത്രമാണു രാഹുലിന്‌ കളിക്കാനായത്‌. ഋഷഭ്‌ പന്തിനെ അഞ്ചാം ഏകദിനത്തില്‍ നാലാമനാക്കിയെങ്കിലും വിജയിച്ചില്ല.
രാഹുലിനെ ഉള്‍ക്കൊള്ളിക്കാന്‍ കോഹ്ലി നാലാമനായി കളിച്ചതും പരാജയമായി. ഒന്നിലധികം ചോദ്യങ്ങള്‍ക്ക്‌ ഉത്തരം ലഭിക്കേണ്ടതുണ്ടെങ്കിലും ഏപ്രില്‍ 20 വരെ കാത്തിരിക്കണം. അന്നാണ്‌ ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിക്കുക. ലോകകപ്പിനു മുന്‍പേ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരങ്ങള്‍ കരുതലോടെ കളിക്കണമെന്നു കോഹ്ലി നിര്‍ദേശിച്ചിരുന്നു. 23 മുതല്‍ മേയ്‌ അവസാനം വരെയാണ്‌ ഐ.പി.എല്‍. മത്സരങ്ങള്‍.

Ads by Google
Friday 15 Mar 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW