Friday, March 15, 2019 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.21 AM

ബാഴ്‌സലോണയും ലിവര്‍പൂളും ക്വാര്‍ട്ടറില്‍

uploads/news/2019/03/294700/s1.jpg

മാഡ്രിഡ്‌: ഒളിമ്പിക്‌ ലിയോണിനെ ഒന്നിനെതിരേ അഞ്ച്‌ ഗോളുകള്‍ക്കു തകര്‍ത്താണു ബാഴ്‌സലോണ ചാമ്പ്യന്‍സ്‌ ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്‌. മുന്‍ ചാമ്പ്യനായ ബാഴ്‌സ തുടര്‍ച്ചയായി 12-ാം തവണയാണു ക്വാര്‍ട്ടറില്‍ കളിക്കുന്നത്‌.
യുവന്റസിനു വേണ്ടി സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക്കടിച്ചതിനാല്‍ എതിരാളി ലയണല്‍ മെസി എന്തു ചെയ്യുമെന്നു കാത്തിരിക്കുകയായിരുന്നു ലോകം. സ്വന്തം തട്ടകമായ ന്യൂ ക്യാമ്പില്‍ രണ്ട്‌ ഗോളുകളടിക്കുകയും മറ്റ്‌ രണ്ടെണ്ണത്തിനു വഴിയൊരുക്കുകയും ചെയ്‌ത് മെസി ആരാധകരുടെ പ്രതീക്ഷ കാത്തു.
ഗോള്‍ നേട്ടത്തോടെ മെസിയോ ക്രിസ്‌റ്റ്യാനോ കേമനെന്ന ചോദ്യം വീണ്ടും സജീവമായി. ലിയോണിന്റെ തട്ടകത്തില്‍ നടന്ന ഒന്നാംപാദ മത്സരം ഗോള്‍രഹിത സമനിലയായിരുന്നതിനാല്‍ ഇവിടെ ബാഴ്‌സയ്‌ക്കു ജയം അനിവാര്യമായിരുന്നു. 17-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി ജയത്തില്‍ കുറഞ്ഞ ലക്ഷ്യമില്ലെന്നു മെസി വ്യക്‌തമാക്കി. പരുക്കിന്റെ പിടിയിലുള്ള ഒസുമാനെ ഡെംബാലയെ കോച്ച്‌ ഏണസ്‌റ്റോ വാല്‍വര്‍ദെ ബെഞ്ചിലിരുത്തി. കുട്ടിന്യോ സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ ഇടംപിടിച്ചു.
17-ാം മിനിറ്റില്‍ മെസിയുടെ പനേങ്ക പെനാല്‍റ്റിയിലൂടെ ബാഴ്‌സ ലീഡെടുത്തു. ലൂയിസ്‌ സുവാരസിനെ ബോക്‌സില്‍ ഡെനേയര്‍ വീഴ്‌ത്തിയതിനാണു റഫറി പെനാല്‍റ്റി അനുവദിച്ചത്‌്. മെസിയുടെ പനേങ്ക കിക്ക്‌ മനസിലാക്കാതെ ഗോള്‍ കീപ്പര്‍ ഡീഗോ ലോപ്പസ്‌ വലത്തേക്കു ഡൈവ്‌ ചെയ്‌തു.
വേഗം കുറഞ്ഞ പന്ത്‌ ഗോള്‍ കീപ്പറിന്റെ മുകളിലൂടെ വലയില്‍ കയറി. 31-ാം മിനിറ്റില്‍ കുട്ടിന്യോ ലീഡ്‌ രണ്ടാക്കി. ലൂയിസ്‌ സുവാരസ്‌ എത്തിച്ചു കൊടുത്ത പന്തിനു കുട്ടീന്യോ ഫിനിഷിങ്‌ ടച്ച്‌ വരുത്തി.
58-ാം മിനിറ്റില്‍ പ്രത്യാക്രമണത്തിലൂടെ ലൂകാസ്‌ ടൗസാര്‍ട്ട്‌ ഒരു ഗോള്‍ മടക്കി. പിന്നീട്‌ ബാഴ്‌സയുടെ ഗോളാഘോഷമായിരുന്നു. അവര്‍ തുടര്‍ച്ചയായി മൂന്ന്‌ ഗോളുകളടിച്ചു. 78-ാം മിനിറ്റില്‍ മെസിയാണു മൂന്നാം ഗോളടിച്ചത്‌. മൂന്ന്‌ മിനിറ്റിനുള്ളില്‍ ജെറാഡ്‌ പീക്വേയും ലക്ഷ്യം കണ്ടു.
മെസി എത്തിച്ചു തന്ന പന്ത്‌ പീകെ്വ വലയിലാക്കി. പകരക്കാരനായി ഇറങ്ങിയ ഡെംബാലയുടെ ഊഴമായിരുന്നു. 86-ാം മിനിറ്റില്‍ ഡെംബാലയുടെ ആ ഗോളിന്‌ വഴിയൊരുക്കിയതും മെസിയായിരുന്നു. ക്വാര്‍ട്ടറില്‍ കടന്ന ആഘോഷത്തിനിടെയും ഡെംബലുടെ പരുക്ക്‌ ബാഴ്‌സയ്‌ക്ക് ആശങ്കയായി. ഒന്നാംപാദത്തിനിടെയാണു ഡെംബലെയ്‌ക്ക് പരിക്കേറ്റത്‌. ഇന്നലെ ഡെംബലെ പകരക്കാരനായി കളിച്ച താരം ഒരു ഗോളടിച്ചിരുന്നു. ഗോള്‍ അടിക്കുന്നതിനിടെഡെംബലെയുടെ കാല്‍ക്കുഴയ്‌ക്കു പരുക്കേറ്റു.
പരുക്ക്‌ പൂര്‍ണമായും ഭേദമാകാന്‍ ഒരു മാസം വേണ്ടി വരും. ബാഴ്‌സലോണയുടെ അടുത്ത നാലു മത്സരങ്ങളും ഡെംബലെയ്‌ക്ക് നഷ്‌ടമാകും. റയാല്‍ ബെറ്റിസ്‌, എസ്‌പാനിയോള്‍, വിയാ റയാല്‍, അത്‌ലറ്റിക്കോ മാഡ്രിഡ്‌ ടീമുകള്‍ക്ക്‌ എതിരെയാണ്‌ ബാഴ്‌സയുടെ അടുത്ത മത്സരങ്ങള്‍.

Ads by Google
Friday 15 Mar 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW