Friday, March 15, 2019 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.21 AM

സുബിന്‍ ഇന്ന്‌ ചുമതലയേക്കും

uploads/news/2019/03/294699/s6.jpg

കട്ടപ്പന : ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ സംരക്ഷണ ചുമതല വീണ്ടും കട്ടപ്പന സ്വദേശിയുടെ െകെകളില്‍ ഭദ്രം. ടീം ഇന്ത്യയുടെ ചീഫ്‌ സെക്യൂരിറ്റി ഓഫീസറായി ഈ വര്‍ഷവും തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ്‌ മണിക്കൊമ്പേല്‍ ജോസഫ്‌-ഗ്രേസി ദമ്പതികളുടെ മകന്‍ ക്യാപ്‌റ്റന്‍ സുബിന്‍ ജോസഫ്‌. ഇന്ന്‌ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ സുബിന്‍ ചുമതലയേക്കും. കഴിഞ്ഞ വര്‍ഷവും ഇന്ത്യന്‍ ടീമിന്റെ സെക്യൂരിറ്റി ഓഫിസറായി ബി.സി.സി.ഐ. സുബിനെ തെരഞ്ഞെടുത്തിരുന്നു. 2017-ല്‍ ഐ.പി.എല്‍ സീസണില്‍ കൊല്‍ക്കത്ത െനെറ്റ്‌ െറെഡേഴ്‌സിന്റെ ചീഫ്‌ സെക്യൂരിറ്റി ഓഫീസറായി പ്രവര്‍ത്തിച്ചപ്പോള്‍ പുലര്‍ത്തിയ മികവാണ്‌ സുബിനെ ബി.സി.സി.ഐയുടെ പ്രിയങ്കരനാക്കിയത്‌.
കട്ടപ്പന ഓസാനം ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം മാര്‍ ഇവാനിയോസ്‌ കോളജില്‍ നിന്നു ബിരുദവും നേടിയ സുബിന്‍ എന്‍.സി.സി എയര്‍ വിങ്ങിലും തുടര്‍ന്നുള്ള ട്രെയിനിങ്ങുകളിലും സജീവമായിരുന്നു. പിന്നീട്‌ ഇന്റലിജന്‍സ്‌ വിഭാഗത്തിലും െസെന്യത്തിലും സേവനമനുഷ്‌ഠിച്ചു. 10 വര്‍ഷത്തോളം കാശ്‌മീര്‍, പഞ്ചാബ്‌, ഡല്‍ഹി എന്നിവിടങ്ങളില്‍ െസെനികനായി ജോലി ചെയ്‌തു. പിന്നീട്‌ ജോലിയില്‍ നിന്നു വിരമിച്ച്‌ വിദേശത്തേക്ക്‌ പോയി. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയ സുബിന്‍ റിലയന്‍സ്‌ കമ്പനിയില്‍ ജനറല്‍ മാനേജരായി പ്രവേശിച്ചു. ഇതിനിടയില്‍ ഐ.പി.എല്‍ മത്സരങ്ങളുടെ സുരക്ഷ വിഭാഗത്തില്‍ വിമുക്‌ത ഭടനെ ആവശ്യമുണ്ടെന്ന ബി.സി.സി.ഐയുടെ അറിയിപ്പ്‌ ശ്രദ്ധയില്‍പ്പെടുകയും അപേക്ഷിക്കുകയുമായിരുന്നു. ബി.സി.സി.ഐ നടത്തിയ ഐ.പി.എല്‍ സെക്യൂരിറ്റി ഓഫീസര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ കൊല്‍ക്കത്ത െനെറ്റ്‌ െറെഡേഴ്‌സിന്റെ ചീഫ്‌ സെക്യൂരിറ്റി ഓഫീസറായി ചുമതലയേറ്റു. ഇന്ത്യയുടെ ലോജിസ്‌റ്റിക്‌ ഓഫീസര്‍ എന്ന ചുമതയും വഹിക്കുന്നുണ്ട്‌.

എസ്‌. സൂര്യലാല്‍

Ads by Google
Friday 15 Mar 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW