Friday, May 24, 2019 Last Updated 44 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.21 AM

സിദാന്‍ പണി തുടങ്ങി; എഡര്‍ റയാലില്‍

uploads/news/2019/03/294698/s5.jpg

മാഡ്രിഡ്‌: ഫ്രഞ്ച്‌ ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ പണി തുടങ്ങി. സ്‌പാനിഷ്‌ ക്ലബ്‌ റയാല്‍ മാഡ്രിഡിന്റെ കോച്ച്‌ സ്‌ഥാനത്തേക്കു തിരിച്ചെത്തി വൈകാതെ ബ്രസീലിയന്‍ ഡിഫന്‍ഡറായ എഡര്‍ മിലിറ്റാവോയെ സ്വന്തമാക്കി.
പോര്‍ചുഗീസ്‌ക്ല ബ്‌ എഫ്‌.സി. പോര്‍ട്ടോയുടെ താരമാണ്‌ എഡര്‍. സീസണ്‍ അവസാനിക്കുന്നതോടെ എഡര്‍ റയാലിലെത്തും. 50 ദശലക്ഷം ഡോളറിനാണ്‌ 21 വയസുകാരനായ എഡര്‍ റയാലിലെത്തുക. താരവുമായി ആറു വര്‍ഷത്തെ കരാര്‍ ഒപ്പിട്ടതായി റയാല്‍ അധികൃതര്‍ വ്യക്‌തമാക്കി.
ബ്രസീല്‍ ക്ലബ്‌ സാവോ പോളോയിലൂടെ വളര്‍ന്ന താരം കഴിഞ്ഞ വര്‍ഷമാണു പോര്‍ട്ടോയിലെത്തിയത്‌. സെന്റര്‍ ബാക്ക്‌, റൈറ്റ്‌ ബാക്ക്‌, ഡിഫന്‍സീവ്‌ മിഡ്‌ഫീല്‍ഡര്‍ പൊസിഷനുകളില്‍ കളിക്കാന്‍ എഡറിനാകും. ബ്രസീല്‍ ടീമിന്റെ ഭാഗമാണ്‌ എഡര്‍. ആദ്യ സീസണില്‍ തന്നെ പോര്‍ചുഗീസ്‌ ലീഗിലെ മികച്ച പ്രതിരോധ താരമെന്ന ഖ്യാതി നേടാന്‍ എഡറിനായി. സാവോ പോളോയില്‍നിന്ന്‌ അഞ്ചു വര്‍ഷത്തെ കരാറിനാണ്‌ എഡര്‍ പോര്‍ട്ടോയിലെത്തിയത്‌.
സിദാന്‍ കോച്ച്‌ സ്‌ഥാനത്തു തിരിച്ചെത്തിയതിനെ പുതുയുഗമായാണു റയാല്‍ മാഡ്രിഡ്‌ വിലയിരുത്തുന്നത്‌. സിദാന്‍ മടങ്ങിയെത്തിയതിനു പിന്നാലെ ചെല്‍സിയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ബെല്‍ജിയത്തിന്റെ ഈഡന്‍ ഹസാഡിനെ റാഞ്ചാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌നിന്റെ ഫ്രഞ്ച്‌ യുവ താരം കിലിയന്‍ എംബാപ്പെയെയും ബ്രസീലുകാരന്‍ സ്‌ട്രൈക്കര്‍ നെയ്‌മറിനെയും റയാലിനു നോട്ടമുണ്ട്‌. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടം നേടിയതിനു പിന്നാലെയാണ്‌ എല്ലാവരെയും ഞെട്ടിച്ചു സിദാന്‍ റയാല്‍ മാഡ്രിഡ്‌ പരിശീലക സ്‌ഥാനം ഒഴിഞ്ഞത്‌. സിദാന്‍ രാജിവെച്ച ശേഷം റയാലിന്റെ കോച്ചായ യൂലന്‍ ലൊപ്‌റ്റെഗുയിയും പിന്നാലെ വന്ന സാന്തിയാഗോ സോളാരിയും ടീമിനെ പിറകോട്ടായിരുന്നു കൊണ്ടുപോയത്‌.

Ads by Google
Friday 15 Mar 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW