Sunday, May 19, 2019 Last Updated 5 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.20 AM

ദക്ഷിണാഫ്രിക്കയ്‌ക്ക് ജയം

പോര്‍ട്ട്‌ എലിസബത്ത്‌: ശ്രീലങ്കയ്‌ക്കെതിരേ നടന്ന നാലാം ഏകദിന ക്രിക്കറ്റ്‌ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് ആറ്‌ വിക്കറ്റ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ലങ്ക 189 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക 32.5 ഓവറില്‍ ലക്ഷ്യം കണ്ടു. അഞ്ച്‌ ഏകദിനങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 4-0 ത്തിനു മുന്നിലാണ്‌. മൂന്നാം ഏകദിനം ജയിച്ചതോടെ അവര്‍ പരമ്പര നേടിയിരുന്നു.
57 പന്തില്‍ നാല്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 78 റണ്ണെടുത്ത ഇസുരു ഉദാനയാണ്‌ ലങ്കയെ നാണക്കേടില്‍നിന്നു രക്ഷിച്ചത്‌. ഓപ്പണര്‍ ഫെര്‍ണാണ്ടോ (27 പന്തില 29), കുശല്‍ മെന്‍ഡിസ്‌ (21), ദിമുത്‌ ഡി സില്‍വ (22) എന്നിവരാണു രണ്ടക്കം കടന്ന മറ്റുള്ളവര്‍. ദക്ഷിണാഫ്രിക്കയ്‌ക്കു വേണ്ടി പേസര്‍ ആന്റിച്ച്‌ നോര്‍തജെ മൂന്നു വിക്കറ്റെടുത്തു. ആരണ്‍ ഫെലുക്‌വായോ രണ്ട്‌ വിക്കറ്റും ഡെയ്‌ല്‍ സ്‌റ്റെയിന്‍, ലുങ്കി എന്‍ഗിഡി, താമി ഷാംസി, ജീന്‍ പോള്‍ ഡുമിനി എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു. 190 റണ്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ ഓപ്പണറും വിക്കറ്റ്‌ കീപ്പറുമായ ക്വിന്റണ്‍ ഡി കോക്ക്‌ (57 പന്തില്‍ 51), നായകന്‍ ഫാഫ്‌ ഡു പ്ലെസിസ്‌ (38 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം 43) എന്നിവര്‍ ചേര്‍ന്നു ലക്ഷ്യത്തിലെത്തിച്ചു.

Ads by Google
Friday 15 Mar 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW