Friday, March 15, 2019 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.20 AM

ഷമിക്കെതിരേ കുറ്റപത്രം

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമംഗം മുഹമ്മദ്‌ ഷമിക്കെതിരേ കൊല്‍ക്കത്ത പോലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ത്രീധന നിരോധ നിയമപ്രകാരവും ലൈംഗിക പീഡന നിരോധന നിയമപ്രകാരവുമാണു ഷമിക്കെതിരേ കേസെടുത്തതെന്നു പോലീസ്‌ വ്യക്‌തമാക്കി. അലിപോറെയിലെ ഒരു കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്‌്.
ഏകദിന ലോകകപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കേയുള്ള നടപടി ഷമിക്കു തിരിച്ചടിയാകും. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റെടുക്കുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോഡ്‌ ഷമി സ്വന്തമാക്കിയതു ജനുവരിയിലാണ്‌. ന്യൂസിലന്‍ഡിനെതിരേ നേപിയറില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റിലിനെ പുറത്താക്കിയാണു ഷമി 100 തികച്ചത്‌. 56 ഏകദിനങ്ങളില്‍നിന്നാണു ഷമി 100 വിക്കറ്റെടുത്തത്‌്. ഇര്‍ഫാന്‍ പഠാന്‍ സ്വന്തമാക്കി വച്ചിരുന്ന 59 ഏകദിനങ്ങളുടെ റെക്കോഡാണു പഴങ്കഥയായത്‌. സഹീര്‍ ഖാന്‍ (65 ഏകദിനം), അജിത്‌ അഗാര്‍ക്കര്‍ (67 ഏകദിനം), ജവാഗല്‍ ശ്രീനാഥ്‌ (68 ഏകദിനം) എന്നിവരും വേഗത്തില്‍ 100 വിക്കറ്റ്‌ തികച്ച ഇന്ത്യന്‍ ബൗളര്‍മാരാണ്‌. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഭാര്യ ഹസിന്‍ ജഹാന്‍ ഷമിക്കെതിരേ പരാതി നല്‍കിയതോടെയാണു താരം ശ്രദ്ധിക്കപ്പെടുന്നത്‌. മോഡലായിരുന്ന ഹസിനും ഷമിയും 2014 ലാണു വിവാഹിതരായത്‌. ഒരു സത്‌കാരത്തിനിടെയുണ്ടായ പരിചയം പ്രണയത്തിനു വഴിമാറി. കഴിഞ്ഞ മാര്‍ച്ചില്‍ ഷമിക്ക്‌ ഒട്ടേറെ സ്‌ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടെന്നു ഹസിന്‍ ആരോപിച്ചു.

Ads by Google
Friday 15 Mar 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW