Friday, May 24, 2019 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.11 AM

മുന്‍ എം.എല്‍.എ. റോസമ്മ ചാക്കോ അന്തരിച്ചു

uploads/news/2019/03/294643/k4.jpg

തോട്ടയ്‌ക്കാട്‌(കോട്ടയം): മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ എം.എല്‍.എയുമായ റോസമ്മ ചാക്കോ(93) അന്തരിച്ചു. കൊണ്ടോടിക്കല്‍ തെക്കേക്കര പരേതരായ സി. ചാക്കോയുടെയും മറിയാമ്മയുടെയും മകളായി 1927 മാര്‍ച്ച്‌ 17-നായിരുന്നു ജനനം. 1982-ല്‍ ഇടുക്കിയില്‍നിന്നാണ്‌ ആദ്യമായി നിയമസഭയില്‍ എത്തിയത്‌. പിന്നീട്‌ ചാലക്കുടിയില്‍നിന്നും മണലൂരില്‍നിന്നും നിയമസഭയിലെത്തി.
കെ.പി.സി.സി. വൈസ്‌ പ്രസിഡന്റായും മഹിളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സംസ്‌ഥാന സാമൂഹികക്ഷേമ ബോര്‍ഡ്‌ അധ്യക്ഷയുമായിരുന്നു. മൃതദേഹം നാളെ വൈകിട്ട്‌ അഞ്ചിനു തോട്ടയ്‌ക്കാട്ടെ വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം ഞായറാഴ്‌ച ഉച്ചകഴിഞ്ഞു രണ്ടിന്‌ തോട്ടയ്‌ക്കാട്‌ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍. അവിവാഹിതയായിരുന്നു. കഴിഞ്ഞ ഒക്‌ടോബര്‍ 31-നു മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തോട്ടയ്‌ക്കാട്ടെ വീട്ടിലെത്തി റോസമ്മ ചാക്കോയെ ആദരിച്ചിരുന്നു.

Ads by Google
Friday 15 Mar 2019 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW