Friday, March 15, 2019 Last Updated 4 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.11 AM

ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ രാഹുല്‍ സന്ദര്‍ശിച്ചു , യു.പി.എ. വന്നാല്‍ സി.ബി.ഐ. അന്വേഷണം

uploads/news/2019/03/294642/k3.jpg

കണ്ണൂര്‍/കാസര്‍ഗോഡ്‌ : കണ്ണൂരില്‍ കൊലചെയ്യപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ഷുഹൈബിന്റെയും കാസര്‍ഗോഡ്‌ പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും ഉറ്റവരെ ആശ്വസിപ്പിച്ച്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കുറ്റവാളികള്‍ക്കു ശിക്ഷ ലഭിക്കുമെന്ന്‌ ഉറപ്പാക്കുമെന്ന്‌ അദ്ദേഹം വാക്കുനല്‍കി.
കണ്ണൂര്‍ വിമാനത്താവളത്തിലെ വി.ഐ.പി. ലോഞ്ചില്‍ വച്ചായിരുന്നു ഷുഹൈബിന്റെ മാതാപിതാക്കളെയും സഹോദരിമാരെയും സുഹൃത്തുക്കളെയും കണ്ടത്‌. കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബങ്ങളെ അവരുടെ വീടുകളിലെത്തി ആശ്വസിപ്പിച്ചു.
കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍ എം.പി. എന്നിവരടക്കമുള്ള നേതാക്കള്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. യു.പി.എ. അധികാരത്തിലെത്തിയാല്‍ കേസ്‌ സി.ബി.ഐക്ക വിടുമെന്നു രാഹുല്‍ ഉറപ്പുനല്‍കിയെന്ന്‌ ഷുഹൈബിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു. കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരും കണ്ണൂര്‍ വിമാനത്താവളത്തിലെത്തി രാഹുലിനെ കണ്ടു.
ഇന്നലെ ഉച്ചയ്‌ക്ക്‌ രണ്ടരയോടെ കല്ല്യോട്ടെത്തിയ രാഹുല്‍ ആദ്യം ചെന്നതു കൃപേഷിന്റെ വീട്ടിലാണ്‌. കൃപേഷിന്റെ മാതാപിതാക്കളെ കണ്ടു. കൃപേഷിന്റെ കുടുംബത്തിനായി ഹൈബി ഈഡന്‍ എം.എല്‍.എ. "തണല്‍" പദ്ധതി പ്രകാരം നിര്‍മിച്ചു നല്‍കുന്ന വീട്‌ സന്ദര്‍ശിച്ചു. മരിച്ച മക്കള്‍ക്കു നീതി കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്നു രാഹുല്‍ ഗാന്ധി അറിയിച്ചെന്നു കൃപേഷിന്റെ പിതാവ്‌ കൃഷ്‌ണന്‍ മാധ്യമങ്ങളോടു പറഞ്ഞു. രാഹുല്‍ വീട്ടിലെത്തിയത്‌ വലിയ ആശ്വാസമായി. വീടിനടുത്തുവരെ വന്നിട്ടും മുഖ്യമന്ത്രിക്ക്‌ അതിനു തോന്നിയില്ല. പാര്‍ട്ടി ചെയ്‌ത കുറ്റമാണെന്ന്‌ ഉറപ്പുള്ളതിനാലാണ്‌ മുഖ്യമന്ത്രി വരാതിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൃപേഷിനെയും ശരത്‌ലാലിനെയും സംസ്‌കരിച്ച സ്‌ഥലവും കണ്ടതിനു ശേഷമാണു രാഹുല്‍, ശരത്‌ലാലിന്റെ വീട്ടിലെത്തിയത്‌.

Ads by Google
Friday 15 Mar 2019 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW