Friday, March 15, 2019 Last Updated 1 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.05 AM

എസ്‌.പി-ബി.എസ്‌.പി. ഭായ്‌ ബഹന്‍!

uploads/news/2019/03/294569/d5.jpg

ലഖ്‌നൗ: ഒരു കാലത്ത്‌ ബദ്ധവൈരികളായ എസ്‌.പിയും ബി.എസ്‌.പിയും തമ്മിലുള്ള സൗഹൃദം പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു. ഇരുപാര്‍ട്ടികളുടെയും പതാകകള്‍ ഒന്നിച്ചു ചേര്‍ത്തുള്ള പുതിയ പതാക വിപണിയിലെ താരമാണെന്നു ചില വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. ബി.എസ്‌.പി. അധ്യക്ഷ മായാവതിയുടെയും എസ്‌.പി. അധ്യക്ഷന്‍ അഖിലേഷ്‌ യാദവിന്റെയും ചിത്രങ്ങളും ഇരുപാര്‍ട്ടികളുടെയും ചിഹ്‌നങ്ങളും ഉള്‍പ്പെടുത്തിയ സംയുക്‌ത പതാക കൗതുകമുണര്‍ത്തുന്നതാണ്‌.
ഇരു വിഭാഗത്തിന്റെയും അണികള്‍ ആവേശത്തോടെയാണ്‌ സഖ്യത്തെ സ്വീകരിച്ചതെന്നും റാലികള്‍ നടത്താനുള്ള സൗകര്യത്തിനായി പാര്‍ട്ടി ഓഫീസുകള്‍ പോലും സംയുക്‌തമായി ഉപയോഗിക്കുകയാണെന്നും പ്രാദേശിക നേതാക്കള്‍ അവകാശപ്പെടുന്നു.

Ads by Google
Friday 15 Mar 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW