Friday, March 15, 2019 Last Updated 2 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 12.58 AM

യെമന്‍ യുദ്ധത്തില്‍നിന്ന്‌ പിന്മാറണമെന്നു സെനറ്റ്‌; ട്രംപിനു തിരിച്ചടി

വാഷിങ്‌ടണ്‍: യെമന്‌ എതിരേ സൗദി നയിക്കുന്ന യുദ്ധത്തില്‍നിന്ന്‌ അമേരിക്ക പിന്മാറണമെന്നു യു.എസ്‌. സെനറ്റ്‌. ഏഴു റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ കൂടി പിന്തുണയോടെ സെനറ്റ്‌ യുദ്ധവിരുദ്ധ പ്രമേയം പാസാക്കിയതു പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിനു കനത്ത തിരിച്ചടിയായി. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റില്‍ 46ന്‌ എതിരേ 54 വോട്ടിനാണു പ്രമേയം പാസായത്‌.
പ്രമേയം ഇനി ഡമോക്രാറ്റിക്‌ പാര്‍ട്ടിക്കു മേല്‍ക്കൈയുള്ള ജനപ്രതിനിധി സഭയുടെ അംഗീകാരത്തിനു സമര്‍പ്പിക്കും. സൈനികശക്‌തി ഉപയോഗിക്കാന്‍ പ്രസിഡന്റിനുള്ള അധികാരം വെട്ടിച്ചുരുക്കുന്നത്‌ ചരിത്രസംഭവമാകുമെന്നാണു വിലയിരുത്തല്‍.

Ads by Google
Friday 15 Mar 2019 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW