Wednesday, May 08, 2019 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 08.53 PM

ടോം വടക്കന്‍ കോണ്‍ഗ്രസ് കണ്ടം ചെയ്തയാളാണെന്ന് കെ. മുരളീധരന്‍; അത് ബി.ജെ.പിക്ക് പിന്നീട് മനസിലാകും

Tom Vadakkan, K Muralidharan

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ടോം വടക്കനെ പരിഹസിച്ച് കെ. മുരളീധരന്‍ എം.എല്‍.എ. ടോം വടക്കന്‍ മണ്ഡലത്തിലോ ബൂത്തിലോ പ്രവര്‍ത്തിച്ച് പരിചയമുള്ള ആളല്ല. 2009ല്‍ തൃശൂരില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറായ ആളാണ്് ടോം വടക്കം. അന്ന് ജില്ലയിലെ പ്രവര്‍ത്തകര്‍ ഒന്നടങ്കം വേണ്ടന്ന് പറഞ്ഞതിനാലാണ് വടക്കന്‍ സ്ഥാനാര്‍ത്ഥിയാകാതെ പോയതെന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് കണ്ടം ചെയ്ത ആളാണ് ടോം വടക്കന്‍. അത് ബി.ജെ.പിക്ക് പിന്നെ മനസിലാകും. വടക്കനെക്കൊണ്ട് കോണ്‍ഗ്രസിന് ഒരു ഉപയോഗവും ഉണ്ടായില്ല. ടോം വടക്കന്‍ പറയുന്നത് മലയാളമാണോ ഇംീഷാണോ എന്നു പോലും മനസിലാകില്ല. ശ്രീധരന്‍പിള്ള പ്രസിഡന്റായിരിക്കുന്ന കാലത്തോളം ബി.ജെ.പി കേരളത്തില്‍ ഒരു അത്ഭുതവും കാട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW