Wednesday, April 24, 2019 Last Updated 43 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 07.48 PM

അധികാരത്തിലെത്തിയാല്‍ വനിതാ സംവരണവും മിനിമം വേതനവും വാഗ്ദാനം ചെയ്ത് രാഹുല്‍ ഗാന്ധി

Rahul Gandhi
Image courtesy: PTI

കോഴിക്കോട്: ബി.ജെ.പിയേയും സി.പി.എമ്മിനേയും ഒരുപോലെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സി.പി.എമ്മും ബി.ജെ.പിയും കേരളത്തില്‍ അക്രമത്തിന്റെ പാതയാണ് സ്വീകരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. രണ്ട് പാര്‍ട്ടികളും അക്രമത്തിന്റെ പാത സ്വീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് സമാധാനപാത സ്വീകരിച്ചുവെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. കോഴിക്കോട് കോണ്‍ഗ്രസ് പ്രചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

പ്രധാനമന്ത്രി മോഡി രാജ്യത്തെ കേള്‍ക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സ്വന്തം മന്‍ കി ബാത്ത് പറയുകയല്ല പ്രധാനമന്ത്രിയുടെ ജോലി. കഴിഞ്ഞ അഞ്ച് വര്‍ഷം കേട്ടത് ഒരാളുടെ ശബ്ദം മാത്രമാണ്. മന്ത്രിമാരോടോ സ്ഥാപനങ്ങളോടോ ജനങ്ങളോടോ ഒന്നും ആലോചിക്കുന്നില്ല. ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട സ്ഥാപനങ്ങളെ മോഡി പിടിച്ചടക്കി. ഇന്ത്യ എന്തു ചെയ്യണമെന്ന് ബി.ജെ.പി പറയുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കും. വനിതാ സംവരണം നടപ്പിലാക്കും സര്‍ക്കാര്‍ ജോലിയില്‍ 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കും. പാവപ്പെട്ട കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം റപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തു.

രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും മോഡി തകര്‍ത്തു. ജനങ്ങളാണ് യഥാര്‍ത്ഥ യജമാനന്‍മാര്‍. അവര്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ബി.ജെ.പി ആര്‍.എസ്.എസ് സഖ്യവും തമ്മിലുള്ള പോരാട്ടമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
TRENDING NOW