Monday, April 22, 2019 Last Updated 49 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 03.36 PM

സ്വാദിഷ്ഠമായ വെജിറ്റബിള്‍ സ്റ്റൂ തയാറാക്കാം

uploads/news/2019/03/294516/cokry1403.jpg

വെജിറ്റബിള്‍ സ്റ്റൂ

1. കാരറ്റ് - 200 ഗ്രാം
2. ഉരുളക്കിഴങ്ങ് - 1
3. ഗ്രീന്‍പീസ് - കാല്‍ കപ്പ്
4. പട്ട - ആവശ്യത്തിന്
5. ഏലക്ക - 3 എണ്ണം
6. ഗ്രാമ്പു - 4 എണ്ണം
7. പെരുംജീരകം - അര ടീസ്പൂണ്‍
8. ഉള്ളി അരിഞ്ഞത് - 1
9. പച്ചമുളക് - 3
10. ഇഞ്ചി (കൊത്തിയരിഞ്ഞത് ) - 2 ടീസ്പൂണ്‍
11. വെളുത്തുള്ളി (കൊത്തിയരിഞ്ഞത് ) - 3 എണ്ണം
12. അണ്ടിപ്പരിപ്പ് പൊടിച്ചത് - 2 ടേബിള്‍ സ്പൂണ്‍
13. ഗരം മസാല - അര ടീ സ്പൂണ്‍
14. റേയ്‌സിന്‍സ് - 2 ടേബിള്‍സ്പൂണ്‍
15. കട്ടികുറഞ്ഞ തേങ്ങാപ്പാല്‍ - 3 കപ്പ്
16. കട്ടി കൂടിയ തേങ്ങാപ്പാല്‍ - 1 കപ്പ്
17. വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
18. ഉപ്പ് - ആവശ്യത്തിന്
19. കറിവേപ്പില - ആവശ്യത്തിന്

തയാറാക്കുന്ന വിധം

പാനില്‍ വെളിച്ചെണ്ണ ചൂടാക്കുക. അതിലേക്ക് ഗ്രാമ്പു, പട്ട, ഏലക്ക എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം അരിഞ്ഞെടുത്ത ഉള്ളി ചേര്‍ത്ത് നന്നായി വഴറ്റിയെടുത്ത്, അതിലേക്ക് പച്ചമുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുളളി എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുക. അതിലേക്ക് അണ്ടിപ്പരിപ്പും റേയ്‌സിന്‍സും ചേര്‍ത്ത് നന്നായി വഴറ്റുക. ഈ കൂട്ടിലേക്ക് മേല്‍പറഞ്ഞ അളവില്‍ ഗരം മസാല ചേര്‍ത്ത് അതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന പച്ചക്കറികള്‍ ചേര്‍ത്ത് വഴറ്റിയ ശേഷം ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അല്‍പം വേവിക്കുക. അതിലേക്ക് 3 കപ്പ് കട്ടികുറഞ്ഞ തേങ്ങാപ്പാല്‍ ഒഴിക്കുക. നന്നായി ഇളക്കി 10-12 മിനിറ്റ് വേവിക്കുക. അവസാനമായി അതിലേക്ക് 1 കപ്പ് കട്ടി കൂടിയ തേങ്ങാപ്പാല്‍ ഒഴിച്ച് വേവിച്ചെടുക്കുക.

Ads by Google
Thursday 14 Mar 2019 03.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW