Tuesday, May 21, 2019 Last Updated 57 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 03.16 PM

കൈവിരലില്‍ പൊരുത്തം എണ്ണി ജാതകം ചേര്‍ക്കരുതേ...

''ആയുസ്സ്, വിദ്യാഭ്യാസം, ഭാഗ്യം, ജോലി, വിവാഹം, സന്താനം എന്നീ ആദ്യഘടകങ്ങളാണ് മനുഷ്യജീവിതത്തില്‍ അടങ്ങിയിരിക്കുന്നത്. ഒരു മുന്‍ പരിചയവുമില്ലാത്ത രണ്ട് വ്യക്തികളെ തമ്മില്‍ വിവാഹം എന്ന ചടങ്ങിലൂടെ ബന്ധിപ്പിക്കുമ്പോള്‍ വിജയപ്രദമായ ജീവിതമുണ്ടാകാന്‍, ജാതകപരിശോധനയല്ലാതെ ഒരു വഴിയുമില്ലെന്ന സത്യം മനസ്സിലാക്കുക. ''
uploads/news/2019/03/294515/joythi140319.jpg

മാതാപിതാക്കള്‍ക്ക് തന്റെ കുട്ടികളെക്കുറിച്ച് ധാരാളം പ്രതീക്ഷകള്‍ സ്വാഭാവികമായും ഉണ്ടാകും. അതെല്ലാം വിവാഹത്തോടെ ദുഃഖപര്യവസായിയായി പരിണമിക്കുമ്പോള്‍ മാതാപിതാക്കള്‍ ജ്യോതിഷന്റെ സഹായം തേടുന്നു. വിവാഹപ്പൊരുത്ത നിര്‍ണ്ണയത്തിലെ അപാകതകളാണ് അതിന് കാരണമെന്ന് മനസ്സിലാകുമ്പോഴാണ് ജ്യോതിഷം എന്ന ശാസ്ത്ര സത്യം അവര്‍ മനസ്സിലാക്കുന്നതും വിശ്വസിക്കുന്നതും.

ജ്യോതിഷന് അറിയാവുന്ന വിധത്തില്‍ പറഞ്ഞ് കൊടുക്കുകയെന്നല്ല ശരിയായത് മാത്രം പറഞ്ഞുകൊടുക്കുക. അതാണവന്റെ കര്‍ത്തവ്യം. നാളും പൊരുത്തത്തിലുമുപരിയായി ജാതകനില പാപസാമ്യം ചിന്തിച്ച് നടത്തുന്ന വിവാഹമൊന്നും പരാജയപ്പെടുന്നില്ലെന്നുതന്നെയാണ് എന്റെ അഭിപ്രായം.

തന്റെ കുട്ടി ജനിക്കുന്ന സമയത്തെ അടിസ്ഥാനമാക്കി ഗണിക്കുന്ന ജാതകം അന്നത്തെ ഗ്രഹങ്ങളുടെ നില്പനുസരിച്ച് മരണം വരെയുള്ള എല്ലാ അനുഭവങ്ങളെയും 12 രാശികളിലായി ജ്യോതിഷശാസ്ത്രത്തെ അടിസ്ഥാനമാക്കി നിര്‍ണ്ണയിക്കുന്ന പ്രപഞ്ചസത്യമാണ് 'തലക്കുറി' അഥവാ 'തലവരിയോല'. സര്‍വ്വേശ്വരന്റെ അനുഗ്രഹവും പ്രാര്‍ത്ഥനയും സത്യസന്ധതയും കൂടിയേ തീരൂ.

ആയുസ്സ്, വിദ്യാഭ്യാസം, ഭാഗ്യം, ജോലി, വിവാഹം, സന്താനം എന്നീ ആദ്യഘടകങ്ങളാണ് മനുഷ്യജീവിതത്തില്‍ അടങ്ങിയിരിക്കുന്നത്. ഒരു മുന്‍ പരിചയവുമില്ലാത്ത രണ്ട് വ്യക്തികളെ തമ്മില്‍ വിവാഹം എന്ന ചടങ്ങിലൂടെ ബന്ധിപ്പിക്കുമ്പോള്‍ വിജയപ്രദമായ ജീവിതമുണ്ടാകാന്‍, ജാതകപരിശോധനയല്ലാതെ ഒരു വഴിയുമില്ലെന്ന സത്യം മനസ്സിലാക്കുക.

uploads/news/2019/03/294515/joythi140319a.jpg

നക്ഷത്രപ്പൊരുത്ത ശോധന സപ്ത ധാതുക്കളിലൊന്നായ രക്തത്തിന്റെയും മനസിന്റെയും കര്‍ത്താവായ ചന്ദ്രനെ അടിസ്ഥാനമാക്കി ചിന്തിക്കുന്നു. വരാനിരിക്കുന്ന രോഗത്തെപ്പറ്റിയും വൈധവ്യത്തെക്കുറിച്ചും സന്താനത്തെക്കുറിച്ചും ജ്യോതിഷപണ്ഡിതന്‍ നടത്തുന്ന പ്രവചനങ്ങള്‍ ഭാവിജീവിതത്തില്‍ പറയുന്ന സമയത്തു തന്നെ അനുഭവത്തില്‍ വരുന്നതു കാണുമ്പോള്‍ മാത്രമാണ് ജ്യോതിഷ ശാസ്ത്രത്തിന്റെ പ്രസക്തി സാധാരണക്കാരായ നാം മനസ്സിലാക്കുന്നത്.

ലഗ്നംകൊണ്ട് ശരീരപുഷ്ടിയും, രണ്ടാംഭാവംകൊണ്ട് കുടുംബവും വിദ്യയും, മൂന്നാം ഭാവംകൊണ്ട് സഹോദരങ്ങളേയും, നാലാം ഭാവംകൊണ്ട് സ്വഭാവം, വീട്, പാതിവ്രത്യം, അഞ്ചാം ഭാവംകൊണ്ട് പൂര്‍വ്വജന്മവും സന്താനവും, ആറാം ഭാവംകൊണ്ട് വരാനിരിക്കുന്ന രോഗവും, ഏഴാം ഭാവംകൊണ്ട് വിവാഹവും ഭാര്യയെയും ഭര്‍ത്താവിനെയും, എട്ടാംഭാവംകൊണ്ട് ഭര്‍ത്താവിന്റെ ആയുസ്സും, ഒമ്പതാം ഭാവംകൊണ്ട് ഭാഗ്യവും, പത്താം ഭാവംകൊണ്ട് ഈശ്വരന്‍ നിശ്ചയിച്ചിരിക്കുന്ന തൊഴില്‍ സാധ്യതകളും, പതിനൊന്നാം ഭാവംകൊണ്ട് അതില്‍ നിന്നുള്ള വരുമാനവും, പന്ത്രണ്ടാം ഭാവംകൊണ്ട് വ്യയവും, രോഗാവസ്ഥയും മോക്ഷപ്രാപ്തിയും മനസ്സിലാക്കാം.

നക്ഷത്രപ്പൊരുത്തംകൊണ്ട് മാത്രം ഇതൊന്നും തീരുമാനിക്കാന്‍ കഴിയില്ല. ആയതിനാല്‍ പാപസാമ്യ-ദശാസന്ധി നിര്‍ണ്ണയത്തിലൂടെ ജാതകം ചേര്‍ക്കുക, ദുര്‍വിധികളെ തിരിച്ചറിയുക. ശാസ്ത്രം ഈശ്വരനാണ്.

ജ്യോത്സ്യന്‍:
കെ.എന്‍. ബാലകൃഷ്ണകൈമള്‍
മൊ: 9495441529

Ads by Google
Ads by Google
Loading...
TRENDING NOW