Thursday, March 14, 2019 Last Updated 6 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 02.54 PM

2500-യാത്രാവാഹനങ്ങളുമായി ടാറ്റ മോട്ടോഴ്‌സ്

tata motors bags orders of over 2500 units of commercial passenger vehicles

ടാറ്റ മോട്ടോഴ്‌സ് വിവിധ സ്ഥാപനങ്ങള്‍ക്കായി 2500-ഓളം വാണിജ്യ യാത്രാവാഹനങ്ങള്‍ നല്‍കാന്‍ തയ്യാറെടുക്കുന്നു. നിരവധി വാഹനങ്ങളാണ് പൊതുഗതാഗത മേഖലയ്ക്ക് കരുത്ത് പകരുന്നതിനായി ടാറ്റ നിരത്തിലെത്തിച്ചിരിക്കുന്നത്.

രാജ്യത്തെ പൊതുഗതാഗതങ്ങളുടെ ആവശ്യകത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതിന്റെ ഭാഗമാകുന്നതില്‍ അതിയായ അഭിമാനമുണ്ട്.

പൊതുജനങ്ങള്‍ക്ക് സുരക്ഷിതവും ആയാസരഹിതവുമായ യാത്രയൊരുക്കുന്നതില്‍ ടാറ്റ പ്രതിജ്ഞബദ്ധമായിരിക്കുമെന്നും ടാറ്റ മോട്ടോര്‍സ് സിവിബിയു പ്രസിഡന്റ് ഗിരീഷ് വാഗ് പറഞ്ഞു. ഹൈബ്രിഡ്, സിഎന്‍ജി, ഇലക്ട്രിക് എന്നീ കരുത്തുകളിലോടുന്ന വാഹനങ്ങള്‍ ഇറക്കി കൂടുതല്‍ പ്രകൃതി സൗഹാര്‍ദമാകാനുള്ള ശ്രമത്തിലാണ് ടാറ്റ.

ഗുജറാത്ത് സ്റ്റേറ്റ് റോഡ്വെയ്സ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ പൂര്‍ണമായി ബോഡി നിര്‍മ്മിച്ച 695 ബസുകളും 350 ഷാസികളും ഉള്‍പ്പെടെ 1045 ബസുകളുടെ ഓര്‍ഡറാണ് ടാറ്റ മോട്ടോഴ്‌സിന് നല്‍കിയിരിക്കുന്നത്.

ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലേക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ 1000 വിംഗര്‍ ആംബുലന്‍സുകളുടെ ഓര്‍ഡറും ടാറ്റക്ക് ലഭിച്ചിട്ടുണ്ട്. പൂനെ മഹാനഗര്‍ പരിവഹന്‍ മഹാമണ്ഡല്‍ ലിമിറ്റഡിന്റെ 400സിഎന്‍ജി ബസുകളുടെ ഓര്‍ഡറും ടാറ്റക്ക് ലഭിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW