Thursday, March 14, 2019 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 02.24 PM

ലോകത്തെ ഏറ്റവും വിലയുള്ള പെര്‍ഫ്യൂം "ശുമുഖ് "ദുബായിൽ; ഒരിക്കല്‍ പൂശിയാല്‍ 30 ദിവസം വരെ സുഗന്ധം

uploads/news/2019/03/294510/perfume.jpg

ദുബായ് : ലോകത്തെ ഏറ്റവും വിലയുള്ള പെര്‍ഫ്യൂം ദുബായിൽ . "ശുമുഖ് "എന്ന നാമകരണം ചെയ്തിട്ടുള്ള ഈ പെര്‍ഫ്യൂമിന്റെ വില 4.752 ദശലക്ഷം ദിര്‍ഹം ആണ് . 94 സുഗന്ധ ദ്രവ്യ കൂട്ടുകള്‍ മൂന്ന് വർഷം കൊണ്ട് പരീക്ഷിച്ച ശേഷമാണ് ഈ പെര്‍ഫ്യൂം വികസിപ്പിച്ചെടുത്തിട്ടുള്ളത് .

എന്നാല്‍ ഇത് വാങ്ങുമ്പോള്‍ പെര്‍ഫ്യൂം മാത്രമല്ല കിട്ടുക. 3500 തിളങ്ങുന്ന രത്‌നങ്ങള്‍, മുത്തുകള്‍, രണ്ട് കിലോയോളം 18 കാരറ്റ് സ്വര്‍ണം, അഞ്ച് കിലോ ശുദ്ധ വെള്ളി എന്നിവയൊക്കെ അടങ്ങിയ വലിയൊരു പാക്കറ്റാണ് ഈ പെര്‍ഫ്യൂം പാക്കറ്റ്. വില കൂടാന്‍ കാരനം ഇനി പറയേണ്ടതില്ലല്ലോ ? ഏറ്റവും മികച്ച പ്രകൃതിദത്ത വസ്തുക്കള്‍ കൊണ്ടാണ് പെര്‍ഫ്യൂം നിര്‍മിച്ചിരിക്കുന്നതെന്നും ഒരു പ്രാവശ്യം പൂശിയാല്‍ 30 ദിവസം വരെ സുഗന്ധം നിലനില്‍ക്കുമെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത് .

uploads/news/2019/03/294510/perfume1.jpg

ആഡംബര കുപ്പിക്ക് 1.97 മീറ്റര്‍ ഉയരമുണ്ട്.മാർച്ച് 30 വരെ ദുബായ് മാൾ ഫാഷൻ അവന്യൂവിൽ പൊതുജനങ്ങൾക്കായി "ശുമുഖ്" പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW