Thursday, March 14, 2019 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 10.33 AM

അവള്‍ ചോദിച്ചു, വദ്രയ്‌ക്കെതിരായ ആരോപണങ്ങളില്‍ മൗനമെന്തിന് ? ഉത്തരം പറഞ്ഞ് രാഹുല്‍ ഗാന്ധി

uploads/news/2019/03/294509/rahul-with-students.jpg

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവായ റോബര്‍ട്ട് വദ്രയ്‌ക്കെതിരായ ആരോപണങ്ങളില്‍ രാഹുല്‍ ഗാന്ധി മൗനം പാലിക്കുന്നതെന്തിന് ? ചെന്നൈ സ്റ്റെല്ലാ മേരീസ് കോളേജില്‍ വിദ്യാര്‍ത്ഥിനികളുമായി നടത്തിയ സംവാദത്തിനിടയിലാണ് രാഹുല്‍ ഗാന്ധിയോടായി ഈ ചോദ്യം ഉയര്‍ന്നു വന്നത്. നീരവ് മോദിക്കെതിരെ അന്വേഷണം വേണമെന്നു പറയുമ്പോഴും എന്തുകൊണ്ടാണ് സഹോദരീ ഭര്‍ത്താവായ റോബര്‍ട്ട് വദ്രയ്‌ക്കെതിരായുള്ള സാമ്പത്തിക ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെടാത്തത് എന്നായിരുന്നു വിദ്യര്‍ത്ഥിനികളിലൊരാളുടെ ചോദ്യം.

വദ്രയ്‌ക്കെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ റഫാല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അന്വേഷണം നേരിടാന്‍ തയാറാവണമെന്നും രാഹുല്‍ ഗാന്ധി മറുപടി പറഞ്ഞു. നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണെന്നും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഫാല്‍ കരാറില്‍ പുറത്തു വന്ന വിവരങ്ങള്‍ പ്രധാനമന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കുന്നു. ആരോപണങ്ങളെ അന്വേഷണത്തിലൂടെ നേരിടാനും ഒപ്പം മാധ്യമങ്ങളെ കാണാനും തയാറാവണമെന്നും രാഹുല്‍ പറഞ്ഞു. വദ്ര കുടുംബാംഗമാണെന്നത് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കുന്ന ഘടകമല്ലെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.

നോട്ടു നിരോധനത്തെ അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യം രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളോടു ചോദിച്ചപ്പോള്‍ 'ഇല്ല' എന്നായിരുന്നു സദസ്സില്‍ നിന്നുമുയര്‍ന്ന ഉത്തരം. നോട്ടു നിരോധനത്തിന്റെ പാളിച്ചകള്‍ ഈ മറുപടിയില്‍ നിന്നും മനസ്സിലാക്കാമെന്നും പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളുടെയെങ്കിലും അഭിപ്രായം തേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്നും സംവാദത്തിനിടയില്‍ രാഹുല്‍ പറഞ്ഞു.

Ads by Google
Thursday 14 Mar 2019 10.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW