Tuesday, May 21, 2019 Last Updated 10 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 01.50 PM

ഖത്തര്‍ രാജ്യാന്തര ബോട്ട് ഷോയ്ക്ക്തുടക്കമായി

uploads/news/2019/03/294505/Gulf140319b.jpg

ദോഹ:ആഡംബരയാനങ്ങളുടെ അന്താരാഷ്ട്രപ്രദര്‍ശനത്തിന് തുടക്കമായി. ആറാമത് ഖത്തര്‍ രാജ്യാന്തര ബോട്ട് ഷോ(ക്യുഐബിഎസ്) പേള്‍ ഖത്തറിലെ പോര്‍ട്ടോ അറേബ്യ മറീനയില്‍ വ്യവസായ വാണിജ്യമന്ത്രി അലി ബിന്‍ അഹമ്മദ് അല്‍കുവാരിഉദ്ഘാടനംചെയ്തു.

യുഡിസി പ്രസിഡന്റും സിഇഒയും ബോര്‍ഡംഗവുമായ ഇബ്രാഹിം ജാസിം അല്‍ഉസ്മാന്‍, ക്യുഐജി മറൈന്‍ സര്‍വീസസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ക്യാപ്റ്റന്‍ മുഹമ്മദ് അലി, ഖത്തര്‍ ഫ്രീ സോണ്‍സ് അതോറിറ്റി ചീഫ് കോര്‍്പ്പറേറ്റ് സര്‍വീസസ് ഓഫീസര്‍ ഫഹദ് സെയ്‌നല്‍, വിവിധ രാജ്യങ്ങളുടെ അംബാസസഡര്‍മാര്‍, വിശിഷ്ട വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ ഉത്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

മാര്‍ച്ച്‌ പതിമൂന്നിന് ആരംഭിച്ച ബോട്ട് ഷോ പതിനേഴിന്സമാപിക്കും. ഉപരോധത്തിനിടയിലും കൂടുതല്‍രാജ്യങ്ങളില്‍ നിന്നുള്ള യാനങ്ങളും,നിര്‍മ്മാതാക്കളുടെസ്റ്റാളുകളും മിഡില്‍ഈസ്റ്റിലെ ഏറ്റവും വലിയ പ്രദര്‍ശനങ്ങളുടെ പട്ടികയില്‍ ഇടംനേടാന്‍കഴിഞ്ഞുവെന്ന്ഈ രംഗത്തുള്ളവര്‍ വിലയിരുത്തുന്നു.

ഖത്തറിനു പുറമെ ജര്‍മ്മനി, ഇറ്റലി, തുര്‍ക്കി, പാകിസ്താന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍നിന്നും 30ലധികംനിര്‍മ്മാണ ഗ്രൂപ്പുകളും ,പ്രതിനിധികളും പങ്കെടുകുന്നുണ്ട്.ആഡംബരയാനങ്ങളുടെ എഞ്ചിന്‍,പ്രോപല്ലര്‍,പിസ്റ്റന്‍തുടങ്ങിയവയും പ്രദര്‍ശനത്തോടനുബന്ധിച്ചുള്ള സ്റ്റാളില്‍ക്രമീകരിച്ചിരിട്ടുണ്ട്.

വിവിധതരംചൂണ്ടകളും,കൊളുത്തുകളും,വാട്ടര്‍ സ്കൂട്ടറുകളുംപ്രദര്‍ശനനഗരിയില്‍ സജീകരിച്ചിട്ടുണ്ട്. അല്‍മന്നായി പ്ലസ് ഇവന്റ്‌സാണ് സംഘാടകര്‍. .മോട്ടോര്‍ബോട്ടുകള്‍, ആംഡബര നൗകകള്‍, നൂതനവും വേറിട്ടതുമായ പായ്ക്കപ്പലുകള്‍ തുടങ്ങിയവയുടെ പങ്കാളിത്തം. കരയിലും വെള്ളത്തിലും വെസ്സലുകളുടെ പ്രദര്‍ശനം, മറൈന്‍ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളുടെ അവതരണം എന്നിവയുമുണ്ട്.

ആഡംബര ബോട്ടുകള്‍, യാച്ചുകള്‍, കപ്പലുകള്‍ എന്നിവ അടുത്തറിയാനും മനസിലാക്കാനും രാജ്യത്തെ ക്രൂയിസ് ടൂറിസം വികസനത്തിനു വലിയ സാധ്യതകള്‍ തുറക്കുന്നതിനും സഹായകമാാണ് ഷോ, മറൈന്‍ ടൂര്‍, സമ്മാനങ്ങള്‍, ജലകേളികള്‍, മറൈന്‍ റേസസ്, ബന്ധപ്പെട്ട സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്.

ഷഫീക്ക്അറക്കല്‍

Ads by Google
Thursday 14 Mar 2019 01.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW