Thursday, March 14, 2019 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 01.42 PM

തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും പിന്നാലെ പുതിയ ചിത്രവുമായി ദിലീഷ് പോത്തന്‍, നായകന്‍ ഫഹദ് ഫാസില്‍ തന്നെ, രചന ശ്യാം പുഷ്‌കരന്‍

new movie

പ്രേക്ഷക നിരൂപക പ്രശംസനേടിയ തൊണ്ടി മുതലും ദൃക്‌സാക്ഷിക്കും ശേഷം ദിലീഷ് പോത്തന്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ഫഹദ് ഫാസില്‍ തന്നെയാണ് നായകനാകുന്നത്. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ രചന.

മഹേഷിന്റെ പ്രതികാരത്തിനുശേഷം ഫഹദും ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും വീണ്ടും ഒന്നിക്കുന്നു എന്നതാണ് പുതിയ ചിത്രത്തിന്റെ പ്രത്യേകത. ശ്യാം പുഷ്‌കരന്‍ രചന നിര്‍വഹിച്ച കുമ്പളങ്ങി നൈറ്റ്‌സ് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഈ ചിത്രത്തില്‍ ഫഹദും ദിലീഷും അഭിനയിച്ചിട്ടുണ്ട്.

ഫഹദ് ഫാസില്‍ ഇപ്പോള്‍ ട്രാന്‍സിന്റെ ലൊക്കേഷനിലാണ്. ട്രാന്‍സിന് ശേഷമാകും ദിലീഷ് പോത്തന്‍ ചിത്രത്തില്‍ ഫഹദ് അഭിനയിക്കുക. ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരായിരിക്കുമെന്ന വിവരം പുറത്തെത്തിയിട്ടില്ല. ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW