Thursday, March 14, 2019 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 01.34 PM

ഉണ്ണിക്ക് പ്രണയം ബൈക്കുകളോട്

unni mukundan about his love for bikes

മലയാളത്തില്‍ മസില്‍ ഹീറോ ഉണ്ണി മുകുന്ദന്റെ വാഹന പ്രേമം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. വലിയ വാഹനങ്ങളളോടുള്ള താരത്തിന്റെ പ്രിയം ഉണ്ണി തുറന്ന് പറഞ്ഞിട്ടുള്ളതാണ്.

ഇതോടൊപ്പം തന്റെ ബുള്ളറ്റിനോടുള്ള ഇഷ്ടവും ഉണ്ണി ആരാധകരോട് പങ്കുവെച്ചിട്ടുണ്ട്. ആദ്യമായി സ്വന്തമാക്കിയ ബൈക്ക് ബജാജ് പള്‍സര്‍ 150 ആണെന്നും സ്വന്തമായി അധ്വാനിച്ച കാശുകൊണ്ടാണ് അതു വാങ്ങിയതെന്നും ഉണ്ണി ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ ബൈക്കുകളോടുള്ള ഇഷ്ടത്തെക്കുറിച്ചു മനസുതുറക്കുകയാണ് ഉണ്ണി. ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ എല്ലാക്കാലത്തും തന്നെ മോഹിപ്പിച്ചിട്ടുള്ളതു ടൂവീലറുകളാണെന്നും ബൈക്ക് റൈഡുകള്‍ താന്‍ വളരെയധികം ആസ്വദിക്കാറുണ്ടെന്നുമാണ് ഉണ്ണി പറയുന്നത്.

ഡ്യുക്കാറ്റി പനഗേലിനൊപ്പവും ബൈക്കുകളുടെ ചെറുരൂപങ്ങള്‍ക്കൊപ്പവുമുള്ള മനോഹര ചിത്രങ്ങളും ഉണ്ണി തന്റെ കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. കൂടാതെ, പനഗേല്‍ ഓടിക്കുന്ന വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

ഒരു റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടിയും ക്ലാസിക്ക് ഡസേര്‍ട്ട് സ്റ്റോമും ഉണ്ണിക്ക് സ്വന്തമായുണ്ട്. കൂടാതെ, ഒരു ജീപ്പും ലാന്‍ഡ് റോവറും കൂടി താരം സ്വന്തമാക്കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW