Thursday, March 14, 2019 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 01.24 PM

പൊളോ ആര്‍എക്സുമായി ഫോക്‌സ്‌വാഗണ്‍

vw motorsport india reveals polo rx racer on 10th anniversary

പൊളോയുടെ ആര്‍എക്സ് മോഡലുമായി ഫോക്‌സ് വാഗണ്‍ എത്തുന്നു. ഏത് കാലാവസ്ഥയിലും ഏത് പ്രതലത്തെയും കീഴടക്കാന്‍ കരുത്തുള്ള ഈ വാഹനത്തിന് ബാക്ക് എന്‍ജിനും ബാക്ക് വീല്‍ ഡ്രൈവ് മോഡും നല്‍കിയിട്ടുണ്ട്. സാധാരണ കാറുകളില്‍ നിന്ന് മാറി പിന്‍നിര സീറ്റുകള്‍ക്ക് അടിയിലാണ് എന്‍ജിന്റെ സ്ഥാനം. ഇതിന് സമീപം തന്നെ ഗിയര്‍ബോക്സും നല്‍കിയിട്ടുണ്ട്.

ഓഫ് റോഡ് വാഹനമായാണ് പോളോ ആര്‍എക്സിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. മികച്ച ഗ്രൗണ്ട് ക്ലിയറന്‍സിനൊപ്പം 17 ഇഞ്ച് അലോയി വീലും നല്‍കിയിട്ടുണ്ട്. ഡിസൈനിലും റേസിങ് കാറിന്റെ ശൈലിയാണ് പിന്തുടര്‍ന്നിരിക്കുന്നത്.

അമിയോ കപ്പ് റേസ് മോഡലിന് കരുത്ത് പകരുന്ന 1.8 ലിറ്റര്‍ ടര്‍ബോ പ്രെട്രോള്‍ എന്‍ജിനാണ് ഈ പോളോ ആര്‍എക്സിലും പ്രവര്‍ത്തിക്കുന്നത്. ഇത് 205 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്. ഇന്ധന ടാങ്കിന്റെ സ്ഥാനം മുന്നിലാണ്.

ഫോക്സ്വാഗണ്‍ മോട്ടോര്‍സ്പോര്‍ട്ട് ഇന്ത്യയിലെത്തി പത്ത് വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി ആനിവേഴ്സറി എഡീഷനായാണ് പൊളോ ആര്‍എസ് എത്തിയിരിക്കുന്നത്. വിന്റര്‍ പ്രൊജക്ട് എന്ന പേരിലാണ് ഫോക്സ്വാഗണ്‍ പോളോ ആര്‍എക്സ് നിര്‍മിച്ചിരിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW