Tuesday, May 21, 2019 Last Updated 3 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 01.11 PM

കെജിഎഫ് ചാപ്റ്റര്‍ രണ്ടിന്റെ ചിത്രീകരണം ആരംഭിച്ചു; താരപ്രഭയില്‍ പൂജ

uploads/news/2019/03/294493/KGF.jpg

ഇന്ത്യയിലെ സ്വര്‍ണഘനിയായ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റെ പശ്ചാത്തലത്തില്‍ കഥപറഞ്ഞ കന്നഡ ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ ബാംഗ്ലൂരിലെ പഞ്ചമുഖി ഗണപതി ക്ഷേത്രത്തില്‍ നടന്നിരുന്നു. പൂജയില്‍ സംവിധായകന്‍ പ്രശാന്ത് നീല്‍, യഷ്, നായിക ശ്രീനിധി ശെട്ടി എന്നിവരെല്ലാം പങ്കെടുത്തു.

ബാഹുബലിക്ക് ശേഷം വേഗത്തില്‍ നൂറു കോടി ക്ലബ്ബില്‍ കയറിയ കെജിഎഫ് ചാപ്റ്റര്‍ ഒന്ന് മലയാളം അടക്കം അഞ്ചു ഭാഷകളിലായി മൊഴിമാറ്റി ഇറക്കിയിരുന്നു. കന്നഡയില്‍ ഇതുവരെ ഉയര്‍ന്നതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണിത്. മൂന്ന് ഭാഗമായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ബോളിവുഡ് താരം സഞ്ചയ് ദത്ത് വില്ലനാകുന്നുവെന്നാണ് സൂചനകള്‍. കൂടുതല്‍ ബോളിവുഡ് താരങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചനകള്‍.

കഴിഞ്ഞ ദിവസം ബോളിവുഡ് സംവിധായകനും നടനുമായ ഫര്‍ഹാന്‍ അക്തര്‍ നായകന്‍ യാഷുമായി നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതോടെ ചിത്രത്തില്‍ താരം എത്തുന്നുണ്ടോ എന്ന ആകാഷയിലാണ് ആരാധകര്‍. കെജിഎഫിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മ്മാതാവായിരുന്നു ഫര്‍ഹാന്‍.

Ads by Google
Thursday 14 Mar 2019 01.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW