Tuesday, May 21, 2019 Last Updated 5 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 01.06 PM

അത്‌ലറ്റിക്കോയ്‌ക്കെതിരേ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് ; മുഖ്യ എതിരാളി ലിയോണേല്‍ മെസ്സിയുടെ പ്രതികരണം ഇങ്ങിനെ

uploads/news/2019/03/294492/messi-and-cristiano.jpg

ന്യൂകാമ്പ്: ആദ്യ പാദത്തില്‍ തോറ്റിട്ട് രണ്ടാം പാദത്തില്‍ മൂന്ന് ഗോളടിച്ചാണ് തിരിച്ചുവന്ന ഇറ്റാലിയന്‍ ക്‌ളബ് യുവന്റസിന്റെ ജയത്തെയും കളിയിലെ മൂന്നു ഗോളും നേടിയ ക്രിസ്ത്യാനോ റൊണാള്‍ഡോയേയും ആരാധകര്‍ക്ക് പുകഴ്ത്തിയിട്ടും പുകഴ്ത്തിയിട്ടും മതിയാകുന്നില്ല. എന്നാല്‍ അഭിനന്ദനത്തിനിടയില്‍ ഫുട്‌ബോള്‍ ലോകം ഏറെ കൗതുകത്തോടെ കേട്ടത് ക്രിസ്ത്യാനോയുടെ ഏറ്റവും വലിയ എതിരാളിയായി ലയണേല്‍ മെസ്സിയുടെ പ്രതികരണമാണ്.

ക്രിസ്ത്യാനോ ശരിക്കും ഞെട്ടിച്ചു. മാന്ത്രിക പ്രകടനമാണ് അദ്ദേഹം നടത്തിയത്. ക്രിസ്ത്യാനോയും യുവന്റസും തകര്‍ത്തു. മെസി പ്രതികരിച്ചു. ആദ്യപാദ മത്സരത്തില്‍ ഗോള്‍രഹിത സമനിലയില്‍ കുടുങ്ങിയ ശേഷം രണ്ടാമത്തെ മത്സരം 5-1 ന് ബാഴ്‌സിലോണ ജയിച്ചതിന് പിന്നാലെ മൂവീ സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്ത്യാനോ റൊണാള്‍ഡോയെ മെസി പുകഴ്ത്തിയത്. മത്സരത്തില്‍ മെസി രണ്ടു ഗോള്‍ നേടുകയും രണ്ടു ഗോളിന് വഴിയിടുകയും ചെയ്തിരുന്നു.

ക്രിസ്ത്യാനോയെ പുകഴ്ത്തിയ മെസ്സി പക്ഷേ യുവന്റസിന്റെ എതിരാളികളും ലാലിഗയില്‍ ബാഴ്‌സയുടെ എതിരാളികളുമായ അത്‌ലറ്റിക്കോയില്‍ നിന്നും ഇതിനേക്കാള്‍ മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നതായും പറഞ്ഞു. ആദ്യപാദത്തില്‍ രണ്ടുഗോള്‍ ജയം നേടിയ അത്‌ലറ്റിക്കോ കൂടുതല്‍ കരുത്തു കാട്ടുമെന്നാണ് കരുതിയത്. എന്നാല്‍ മൂന്ന് ഗോളെന്ന മാന്ത്രിക പ്രകടനത്തിലൂടെ ക്രിസ്ത്യാനോയും യുവന്റസും അതിനെ മറികടന്നു. അതേസമയം ക്വാര്‍ട്ടറില്‍ ആരാകും എതിരാളികള്‍ എന്ന ആകാംഷയിലാണ് താരം. ക്വാര്‍ട്ടറില്‍ ഏത് ടീമിനെ കിട്ടണം എന്ന ചോദ്യത്തിന് എല്ലാ ടീമുകളും കരുത്തരാണെന്നായിരുന്നു മെസിയുടെ പ്രതികരണം.

ഇംഗ്‌ളീഷ് ക്‌ളബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയും ഇറ്റാലിയന്‍ ക്‌ളബ്ബ് യുവന്റസും ഡച്ച് ക്‌ളബ്ബ് അജാക്‌സും കരത്തരാണ്. ഇംഗ്‌ളീഷ് ക്‌ളബ്ബുകളായ ടോട്ടനം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോര്‍ച്ചുഗീസ് ക്‌ളബ്ബ് പോര്‍ട്ടോ എന്നിവയാണ് ക്വാര്‍ട്ടറില്‍ എത്തിയ മറ്റു ടീമുകള്‍. മെസ്സിയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു ബാഴ്‌സിലോണയെ ഇന്നലെ ക്വാര്‍ട്ടറില്‍ എത്തിച്ചത്. ബാഴ്‌സിലോണയുശട അഞ്ചുഗോളില്‍ നാലെണ്ണത്തിന് പിന്നിലും മെസ്സിയുണ്ടായിരുന്നു. രണ്ടുഗോള്‍ നേടിയ താരം രണ്ടുഗോളിന് വഴിമരുന്നിട്ടു.

Ads by Google
Ads by Google
Loading...
TRENDING NOW