Friday, May 17, 2019 Last Updated 13 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 12.18 PM

'സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സംഭവിച്ച ഈ കാര്യങ്ങള്‍ അവര്‍ക്കിടയില്‍ മാനസിക അകലം ഉണ്ടാക്കി'; പ്രിയ നൂറിന്‍ വിഷയത്തെ കുറിച്ച് അഡാര്‍ ലൗവിലെ ടീച്ചര്‍ റോഷ്‌ന

priya noorin issue

ഒമര്‍ ലുലു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'ഒരു അഡാര്‍ ലൗ'. റിലീസിന് മുമ്പ് തന്നെ ചിത്രം വലിയ വിവാദമായിരുന്നു. വന്‍ ഹൈപ്പിലെത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര വിജയം നേടാനായില്ല. ചിത്രത്തിലെ ടീസറിലെ ഒറ്റ കണ്ണിറുക്കലീലൂടെ ലോകമാസകലം നടി പ്രിയ പ്രകാശ് വാര്യര്‍ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സിനിമ പുറത്ത് വന്നതിന് പിന്നാലെ ചിത്രത്തിലെ താരങ്ങളായ പ്രിയ പ്രകാശ് വാര്യരും നൂറിന്‍ ഷെരിഫും തമ്മിലുള്ള പ്രശ്‌നങ്ങളും വിവാദമായി.

ഇപ്പോള്‍ പ്രിയയും നൂറിനും തമ്മിലുള്ള പ്രശ്‌നത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത് ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ച റോഷ്‌നയാണ്. 'സിനിമയ്ക്കിടയില്‍ സംഭവിച്ച കാര്യങ്ങള്‍ അവര്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുകയായിരുന്നെന്നാണ് റോഷ്‌ന പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് റോഷ്ന ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

'ചിത്രത്തിലെ നായികയായി തീരുമാനിച്ചിരുന്നത് നൂറിനെയാണ്. പക്ഷേ പാട്ട് ഹിറ്റ് ആയതോടെ നിര്‍മാതാവ് പ്രിയ മതി നായിക എന്നു തീരുമാനിക്കുകയും കഥ മാറ്റാന്‍ സംവിധായകനെ നിര്‍ബന്ധിക്കുകയും ചെയ്തു. അത് സംവിധായകനായ ഒമര്‍ ലുലുവിന് വിഷമമുണ്ടാക്കി. നിര്‍മാതാവ് പ്രിയയുടെ പക്ഷത്തായിരുന്നു പ്രിയ തിരിച്ചും.

ഞാന്‍ കൊണ്ടു വന്ന നായികയാണ് നൂറിന്‍ എന്ന് ഒമറിക്ക പറഞ്ഞു. അങ്ങനെയൊക്കെയാണ് പ്രശ്നങ്ങളുടെ തുടക്കം. കഥയെ ചൊല്ലിയും തര്‍ക്കങ്ങള്‍ ഉണ്ടായി. അതൊക്കെ സംവിധായകന് സ്വാഭാവികമായും മാനസിക വിഷമം ഉണ്ടാക്കുമല്ലോ. നിര്‍മാതാവിന് പ്രിയയും റോഷനും തമ്മിലുള്ള പ്രണയത്തിന് പ്രാധാന്യം കൊടുത്താല്‍ മതിയെന്നായിരുന്നു. നൂറിനുമായുള്ളത് വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ആ രീതിയില്‍ കഥ മാറ്റാന്‍ സംവിധായകനോട് അദ്ദേഹം പറഞ്ഞു. പക്ഷേ അവസാനം ത്രികോണ പ്രണയകഥ ആണെന്ന പബ്ലിസിറ്റി കൊടുത്തു പോയതു കൊണ്ട്, ഇന്ന് കാണുന്ന രീതിയിലേക്ക് കഥ തീരുമാനിച്ച് പ്രശ്നങ്ങളൊക്കെ പരിഹരിച്ച് മുന്നോട്ട് പോകുകയായിരുന്നു'- റോഷ്ന പറയുന്നു

പക്ഷേ സിനിമയുടെ തുടക്കത്തില്‍ ഉണ്ടായിരുന്ന മാനസിക അടുപ്പം പിന്നീട് എല്ലാവര്‍ക്കിടയിലും ഇല്ലാതായെന്നും. കഥ മാറ്റുന്നതിനും മറ്റുമായി സിനിമയ്ക്കിടയില്‍ വന്ന ഇടവേള പോലെ എല്ലാവരുടെ മനസ്സിലും അകലയെന്നും റോഷ്ന പറഞ്ഞു

'എല്ലാത്തിനും ഉപരിയായി ഇവരെല്ലാവരും വളരെ നല്ല വ്യക്തികളാണ്. സ്നേഹമുള്ളവരാണ്. പക്ഷേ സിനിമയ്ക്കിടയില്‍ സംഭവിച്ച ഈ കാര്യങ്ങള്‍ അവര്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുകയും മാനസിക അകലം ഉണ്ടാക്കുകയും ചെയ്തു. നൂറിനും പ്രിയയുമൊക്കെ ഉയരങ്ങളിലെത്തും എന്നതിനു തര്‍ക്കമില്ല. ടാലന്റ് ഉള്ള കുട്ടികളാണ് അവര്‍'- റോഷ്ന കൂട്ടിചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW