Tuesday, May 21, 2019 Last Updated 15 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 12.02 PM

വാഖ് പ്രീമിയര്‍ ലീഗ് ഗ്രാന്‍ഡ്‌ ഫിനാലെ നാളെ ദോഹ സ്റ്റേഡിയത്തില്‍

uploads/news/2019/03/294485/Gulf140319a.jpg

ദോഹ: ഖത്തറിലെ വാഴക്കാട്സ്വദേശികളുടെ കൂട്ടായ്മയായ വാഴക്കാട് അസോസിയേഷന്‍ ഖത്തര്‍(വാഖ്)ഗ്രാന്‍ഡ്‌ഫിനാലെയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറീയിച്ചു.

ഒമ്പതാമത് എംബിഎം വാഖ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ഫൈനലിനോടനുബന്ധിച്ചു വ്യത്യസ്തമായകലാവിരുന്നും അരങ്ങേറും. നാളെ വൈകീട്ട് ആറ് മണി മുതല്‍ ദോഹ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ യുണൈറ്റഡ് കേരള എഫ് സിയും ടീ ടൈം എഫ്‌സിയുമാണ് ഏറ്റുമുട്ടുന്നത്. ദോഹയിലെ എട്ട് മികച്ച ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ഇരുടീമുകളുംഫൈനലിലെത്തിയത്.

മത്സരത്തോടനുബന്ധിച്ച് ഖത്തര്‍ നേടിയ ഏഷ്യന്‍ കപ്പ് ഇന്ത്യന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കായി ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്റെയും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെയും നേതൃത്വത്തില്‍ പ്രദര്‍ശിപ്പിക്കും. പ്രമുഖ ചിത്രകാരന്‍ ഉദയന്‍ എടപ്പാള്‍ സാന്‍ഡ് ആര്‍ട്ട് ഷോയുടെ തത്സമയ പ്രദര്‍ശനത്തിലൂടെവിസ്മയംപകരും.

ഖത്തറിന്റെ ചരിത്രം മണല്‍ തരികളില്‍ ആവിഷ്‌കരിക്കുന്ന സാന്‍ഡ് ആര്‍ട്ട് ഷോ കാണികള്‍ക്ക് നവ്യാനുഭവമായിരിക്കും. പ്രമുഖ ഗായകനും മിമിക്രി താരവുമായ നിസാം കാലിക്കറ്റ് നടത്തുന്ന ഹാസ്യവിരുന്നുംഅരങ്ങേറും .റേഡിയോ സുനോയാണ് പരിപാടിയുടെ മീഡിയ പാര്‍ട്ണര്‍.ടൂര്‍ണമെന്റിലൂടെയുള്ള വരുമാനം വൃക്ക രോഗികളെ സഹായിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ചെലവഴിക്കുന്നത്.

ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ സുഹൈല്‍ കൊന്നക്കോട്, കണ്‍വീനര്‍ അഷ്‌റഫ് ടിപി, റേഡിയോ സുനോ പോഗ്രാം ഹെഡ് അപ്പുണ്ണി, വാഖ് ജനറല്‍ സെക്രട്ടറി ഷാജഹാന്‍ ടി കെ, ശംവില്‍ എളാകുഴി, , അഹമ്മദ് കുട്ടി, സിദ്ധിഖ് വട്ടപ്പാറ, അക്ബര്‍ ടി പി, സിദ്ധിഖ് കെകെ, തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

ഷഫീക്ക്അറക്കല്‍

Ads by Google
Thursday 14 Mar 2019 12.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW