Tuesday, May 21, 2019 Last Updated 23 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 11.43 AM

25 കാരിയായ ഹൈസ്‌കൂള്‍ അധ്യാപികയും വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധം; മകനെ പഠിപ്പിക്കുകയായിരുന്നില്ല അവരുടെ ഉദ്ദേശ്യം, പരാതിയുമായി വിദ്യാര്‍ത്ഥിയുടെ അമ്മ

 son's teacher

ജോര്‍ജിയ: മുന്‍ ഹൈസ്‌കൂള്‍ അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധമെന്ന് ആരോപണം. പതിവു പോലെ ക്ലാസ് ആരംഭിച്ചിട്ടും ഒരു സീനിയര്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളിലേക്ക് അയക്കാന്‍ രക്ഷിതാവ് സമ്മതിച്ചില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപികയുമായി ലൈംഗിക ബന്ധമുള്ളത് കൊണ്ടാണ് കുട്ടിയെ സ്‌കൂളില്‍ അയക്കാത്തതെന്ന് വ്യക്തമായി.

'അവന്റെ അദ്ധ്യാപിക തന്നെ അവനെ ഇരയക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല' എന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മാതാവ് പറഞ്ഞു. അധ്യാപികയ്‌ക്കെതിരെ കേസെടുത്തിട്ടില്ല. 25 കാരിയായ അദ്ധ്യാപികയുമായി, മൂന്ന് വ്യസ്ത്യത അവസരങ്ങളില്‍ ക്യാമ്പസിന് പുറത്ത് വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് മകന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

രണ്ട് തവണ അദ്ധ്യാപികയുടെ വീട്ടില്‍ വച്ചും ഒരു തവണ മാതാവ് ജോലിക്കായി പുറത്ത് പോയിരുന്ന സമയത്ത് വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വച്ചുമാണ് ഇവര്‍ ലൈംഗിക ബന്ദത്തില്‍ ഏര്‍പ്പെട്ടത്.

'അവള്‍ എന്റെ മകനെ പഠിപ്പിച്ചില്ല. അവള്‍ ഒരു പ്രത്യേക ഉദ്ദേശത്തോടെയാണ് വന്നത്, അത് എന്റെ മകനോടൊപ്പം ലൈംഗികബന്ധം പുലര്‍ത്താനായിരുന്നു.'- മാതാവ് പറഞ്ഞു. തന്റെ മകന് ഇപ്പോള്‍ 18 വയസായെന്നും 17 ാമത്തെ വയസിലാണ് സംഭവം നടക്കുന്നതെന്നും മാതാവ് പറഞ്ഞു. അദ്ധ്യാപികയെ കുഴപ്പത്തിലാക്കേണ്ട എന്ന് കരുതി തന്റെ മകന്‍ ഇക്കാര്യം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

മറ്റ് ചില വിദ്യാര്‍ത്ഥികളുമായി അധ്യാപികയ്ക്ക് ബന്ധമുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്. വിദ്യാര്‍ത്ഥിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ പോലിസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

Ads by Google
Thursday 14 Mar 2019 11.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW