Tuesday, May 21, 2019 Last Updated 57 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 11.29 AM

നേട്ടത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 60 പോയന്റ് ഉയര്‍ച്ചയില്‍

uploads/news/2019/03/294477/STOCK.jpg

മുംബൈ: ഓഹരി വിപണി വീണ്ടും മികച്ച നേട്ടത്തില്‍ വ്യാപാരം നടത്തുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 60 പോയന്റ് നേട്ടത്തില്‍ 37,781ലും ദേശീയ സൂചികയായ നിഫ്റ്റി 0.05 പോയന്റ് നഷ്ടത്തില്‍ 11,340ലും എത്തിയിരുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 813 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 367 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

റെഡിങ്ങ്ടണ്‍ (ഇന്ത്യാ) ലിമിറ്റഡ്, ഇഐഎച്ച് ലിമിറ്റഡ്, ഫ്യൂച്ചര്‍ ലൈഫ്‌സ്റ്റൈല്‍ ലിമിറ്റഡ്, ജെ എം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, വെസ്റ്റ് ലൈഫ് ഡെവലപ്‌മെന്റ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

റിലയന്‍സ് ക്യാപിറ്റല്‍, മന്‍പസന്ത് ബീവറേജ്, ക്വാളിറ്റി, റിലയന്‍സ് പവര്‍ ലിമിറ്റഡ്, ടേക്ക് സൊലൂഷന്‍സ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW