Thursday, March 14, 2019 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 10.57 AM

"അവരൊക്കെ ഒരു കരപറ്റി, ഈ സിനിമയും സൂപ്പര്‍ഹിറ്റായില്ലെങ്കില്‍ എന്റെ കാര്യം പോക്കാ..." വൈറലായി ബൈജുവിന്റെ വാക്കുകള്‍

new movie

36 വര്‍ഷങ്ങളിലായി 150 ലധികം സിനിമകള്‍... അതത്ര ചില്ലറക്കാര്യമല്ല. ഇടക്കാലത്തൊന്ന് മാറി നിന്നെങ്കിലും കഴിഞ്ഞ 36 വര്‍ഷങ്ങളായി മലയാളി പ്രേക്ഷകര്‍ക്കൊപ്പം ബൈജുവുണ്ട്. അനിയനായും അയല്‍പക്കത്തെ ചെറുപ്പക്കാരനായും സുഹൃത്തായുമെല്ലാം ഒരു കാലത്ത് ബൈജു മലയാളസിനിമയില്‍ നിറഞ്ഞു നിന്നു. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ആ കൊച്ചു പയ്യന്‍ ഇന്ന് അച്ഛന്‍ വേഷങ്ങളില്‍ വരെ അഭിനയിക്കുന്നു.

ബൈജുവിന്റെ പുതിയ ചിത്രമാണ് നാദിര്‍ഷയുടെ മേരാ നാം ഷാജി. മൂന്നു ഷാജിമാരുടെ കഥ പറയുന്ന സിനിമയില്‍ ബിജു മേനോനും ആസിഫ് അലിക്കുമൊപ്പം പ്രധാന കഥാപാത്രമായി ബൈജുവുമെത്തുന്നു. കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിക്കാരന്‍ അലവലാതി ഷാജി, തിരുവനന്തപുരത്തുകാരന്‍ ഡ്രൈവര്‍ ജെന്റില്‍മാന്‍ ഷാജി എന്നിവരാണ് സിനിമയിലെ കഥാപാത്രങ്ങള്‍. പേരില്‍ ത്ന്നെ ചിരിയുണര്‍ത്തുന്ന കഥാപാത്രങ്ങള്‍ ആരാധകരെ രസിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ ബൈജു പങ്കുവച്ചത്. ഈ സിനിമ സൂപ്പര്‍ ഹിറ്റ് ആവേണ്ടത് ഈ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യം ഉള്ളത് എനിക്കാണെന്നും ബൈജു പറയുന്നു. ബിജു മേനോനും ആസിഫ് അലിയും ഒരു കര പറ്റിയെന്നും ഇത് സൂപ്പര്‍ഹിറ്റായില്ലെങ്കില്‍ എന്റെ കാര്യം പോക്കാണെന്നും ബൈജു തുറന്നു പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW