Tuesday, May 21, 2019 Last Updated 3 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 10.42 AM

അഭിനയം നിര്‍ത്തണമെന്നു തനിക്ക് ആദ്യമൊക്കെ തോന്നിയിരുന്നു; തുറന്ന് പറഞ്ഞ് ഭാവന

 personal life

കന്നട നിര്‍മാതാവ് നവീനും ഭാവനയും വിവാഹം കഴിച്ചിട്ട് രണ്ട് വര്‍ഷക്കാലമാകുന്നു. വിവാഹവും അതിനുമുന്‍പുണ്ടായ വിവാദങ്ങളുമായി അഭിനയ രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു നടി. 2018 ല്‍ പുറത്തിറങ്ങിയ വിജയ് സേതുപതിയും ത്രിഷയും അഭിനയിച്ച 96 എന്ന ചിത്രത്തിന്റെ കന്നട പതിപ്പില്‍ പ്രധാന കഥാപാത്രമായെത്തുകയാണ് ഭാവന. ഗണേശ് നായകനായെത്തുന്ന സിനിമയുടെ പേര് 99 എന്നാണ.്

നവീനുമായുള്ള വിവാഹത്തിനു ശേഷം അഭിമുഖങ്ങളിലൊന്നും വലുതായി ഭാവന എത്തിയിരുന്നില്ല. കല്യാണത്തിനു മുമ്പു നവീനുമായുള്ള പ്രണയവിശേഷങ്ങള്‍ ഈയിടെ നടന്ന ഒരഭിമുഖത്തില്‍ ഭാവന പങ്കുവെച്ചു. ആദ്യമായി നവീനിനെ കണ്ടത് റോമിയോ സിനിമാ സെറ്റില്‍ വെച്ചായിരുന്നു. പ്രൊഫഷണല്‍ കാര്യങ്ങള്‍ മാത്രമായിരുന്നു ആദ്യമൊക്കെ പങ്കുവെച്ചിരുന്നത്. കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. അത് പിന്നീടു പ്രണയവും. എനിക്ക് കന്നട തീരെ അറിയില്ലായിരുന്നു. അമ്മയ്ക്കും അഛനും നവീനിനെ ഇഷ്ടമായിരുന്നു എന്നാല്‍ മലയാളി അല്ലാത്തത് അഛന് ചെറിയ ഒരു ആശങ്കയായിരുന്നുവെന്നും ഭാവന പറഞ്ഞു.

നവീനിന്റെ വീട്ടിലും തന്റെ വീട്ടിലും അഭിനയിക്കുന്നതിനു യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ അഭിനയം നിര്‍ത്തണമെന്നു തനിക്ക് ആദ്യമൊക്കെ തോന്നിയിരുന്നു. പിന്നീട് ഒരുപാടു സിനിമയില്‍ ചാന്‍സു കിട്ടിയപ്പോള്‍ അതൊക്കെ മാറി. അഭിനയം നിര്‍ത്തുമെന്നു ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല നല്ല വേഷം കിട്ടിയാല്‍ തീരച്ചയായും അഭിനയിക്കും. സിനിമ തനിക്ക് ഒരുപാടു സൗഹൃദങ്ങള്‍ നേടിതന്നിട്ടുണ്ട്. രമ്യ നമ്പീശന്‍, ശില്‍പ്പ ബാല, മഞ്ജു വാര്യര്‍, മൃദുല, സംയുക്ത വര്‍മ, ഷഫ്ഹ, സയനോര, ശ്രിദ, ഗീതു മോഹന്‍ദാസ് എന്നിവര്‍ എനിക്ക് ഏറെ പ്രിയപ്പെട്ടവരാണെന്നും ഭാവന പറഞ്ഞു.

Ads by Google
Thursday 14 Mar 2019 10.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW