Thursday, March 14, 2019 Last Updated 3 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 09.55 AM

മോഹന്‍ലാലിന്റെ കുഞ്ഞാലിമരക്കാറിനെതിരെ രുക്ഷ വിമര്‍ശനം ; ചരിത്രപുരുഷനെ അപഹസിച്ച് സിഖ് തലപ്പാവും നെറ്റിയിലെ മുദ്രയും

kunjali marakkar arabikadalinte simham

ഏറെ പ്രതീക്ഷകളോടെ സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രമായ 'മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിനു നേരെ കടുത്ത വിമര്‍ശനവുമായി കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകവേദി. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കുഞ്ഞാലി മരയ്ക്കാറിന്റെ വേഷവിധാനങ്ങള്‍ യഥാര്‍ത്ഥ ചരിത്രപുരുഷനെ അപഹസിക്കുന്ന തരത്തിലുള്ളതാണെന്നാണ് വിമര്‍ശനം. മരയ്ക്കാറുടെ ചരിത്രത്തെ ഭാവന കൂടി ചേര്‍ത്ത് അവതരിപ്പിക്കാനുള്ള ശ്രമം തീര്‍ത്തും നിരാശാജനകമാണെന്ന് കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകവേദി പ്രസിഡന്റ് മജീദ് മരയ്ക്കാര്‍ പറഞ്ഞു. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സിനിമയ്‌ക്കെതിരെ വിമര്‍ശനവുമായി സംഘടന രംഗത്തെത്തിയത്.

മോഹന്‍ലാല്‍ അണിയുന്ന സിഖ് തലപ്പാവും നെറ്റിയിലെ മുദ്രയും ഒന്നും മരയ്ക്കാറുടേതല്ല എന്നാണ് സമിതിയുടെ ആരോപണം. ഇത് യഥാര്‍ത്ഥ ചരിത്രപുരുഷനെ അവഹേളിക്കുന്ന തരത്തിലുള്ളതാണ്. കുഞ്ഞാലി മരയ്ക്കാറിന്റെ ജീവിതം അടയാളപ്പെടുത്തുന്ന സിനിമ എന്ന നിലയില്‍ അദ്ദേഹത്തിന്റെ വേഷവിധാനവും ചരിത്രപുരുഷനോട് ചേര്‍ന്നു നില്‍ക്കുന്നതാകണം.

പ്രണവ് മോഹന്‍ലാല്‍, സംവിധായകന്‍ ഫാസില്‍, മധു, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പരേഷ് രവാള്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, സിദ്ദിഖ്, മുകേഷ്, പ്രഭു എന്നിവങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇവര്‍ക്കു പുറമേ വിദേശത്ത് നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മലയാളസിനിമയിലെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. നൂറുകോടി രൂപയിലധികം ബജറ്റ് പ്രതീക്ഷിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയി, സന്തോഷ് കുരുവിള എന്നിവര്‍ ചേര്‍ന്നാണ്. തിരു ആണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. സാബു സിറിലാണ് കലാസംവിധാനം. സിനിമയുടെ 75 ശതമാനം ഫിലിം സിറ്റിയിലും ബാക്കി ഭാഗങ്ങള്‍ ഊട്ടി, രാമേശ്വരം എന്നിവിടങ്ങളിലുമായി ചിത്രീകരിക്കും. ഡിസംബറില്‍ ചിത്രം തിയറ്ററുകളിലെത്തും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW