Wednesday, June 12, 2019 Last Updated 6 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 09.13 AM

സഞ്ജയ്ദത്തിന്റെ സഹോദരി പ്രിയാദത്തിന് മൂന്നാമതും അവസരം ; ബോളിവുഡ് താരം രാജ്ബാബറിനെ കോണ്‍ഗ്രസ് വീണ്ടും ചാവേറാക്കുന്നു

uploads/news/2019/03/294453/sanjaydutt.jpg

ന്യൂഡല്‍ഹി: വാശിയേറിയ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് ഇറങ്ങിയിരിക്കുന്ന കോണ്‍ഗ്രസ് മത്സരിക്കാന്‍ പോകുന്ന സ്ഥാനാര്‍ത്ഥികളുടെ രണ്ടാമത്തെ പട്ടികയും പുറത്തിറക്കി. മഹാരാഷ്ട്രയില്‍ നിന്നും അഞ്ചു പേരും ഉത്തര്‍പ്രദേശില്‍ നിന്നും ബാക്കിയുള്ളവരും വരുന്ന പട്ടികയില്‍ ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ്ദത്തിന്റെ സഹോദരിയെ തന്നെ മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് മൂന്നാം തവണയും പരീക്ഷിക്കും. ബോളിവുഡില്‍ നിന്നുളള കഴിഞ്ഞകാല താരം രാജ് ബാബറിന് ഇത്തവണയും സീറ്റ് നല്‍കിയിട്ടുണ്ട്.

സഞ്ജയ്ദത്തിന്റെ സഹോദരി പ്രിയാദത്തിന് മുംബൈയിലെ നോര്‍ത്ത് സെന്‍ട്രലാണ് മത്സരവേദി. രാജ്ബാബര്‍ മൊറാദാബാദില്‍ നിന്നും മത്സരിക്കും. മുന്‍ കേന്ദ്രമന്ത്രി ശ്രീ പ്രകാശ് ജെയ്‌സ്‌വാള്‍ യു പിയിലെ കാണ്‍പൂരിലാണ് സ്ഥാനാര്‍ത്ഥിയാകുക. മൂന്‍ ബോളിവുഡ് താരവും രാഷ്ട്രീയക്കാരനുമായ സുനില്‍ദത്തിന്റെ മകളുമായ പ്രിയാദത്ത് 2005 ലാണ് ഇവിടെ ആദ്യം മത്സരിച്ച് ജയിച്ചത്. 2009 ലും തുണച്ചെങ്കിലും 2014 ല്‍ പടുകൂറ്റന്‍ പരാജയമാണ് നേരിട്ടത്. ബിജെപിയുടെ പൂനം മഹാജന്‍ കഴിഞ്ഞ തവണ 1.83 ലക്ഷം വോട്ടുകള്‍ക്കായിരുന്നു പ്രിയാദത്തിനെ പരായജപ്പെടുത്തിയത്.

2009 ല്‍ ഫിറോസാബാദ് സീറ്റില്‍ സമാജ്‌വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവിനെ വീഴ്ത്തിക്കൊണ്ടു തുടങ്ങിയ രാജ്ബാബ്ബര്‍ പക്ഷേ കഴിഞ്ഞ തവണ ഗസിയാബാദില്‍ വി കെ സിംഗിനോട് തോറ്റിരുന്നു. ഇത്തവണ രാജ് ബാബറിന് മൊറാദാബാദില്‍ അഞ്ചു തവണ ഠാക്കൂര്‍ദ്വാരയില്‍ നിന്നും ജയിച്ചു കയറിയ ബിജെപി നേതാവ് കന്‍വര്‍ സര്‍വേശ് സിംഗിനെ നേരിടാനാണ് നിയോഗം. യുപിയിലെ കാണ്‍പൂരില്‍ മത്സരിക്കാനാണ് മുന്‍ കേന്ദ്രമന്ത്രി ശ്രീ പ്രകാശ് ജെയ്‌സ്വാളിന് നിയോഗം. മറ്റൊരു കേന്ദ്രമന്ത്രി മിലിന്ദ് ദിയോറ മുംബൈ സൗത്തില്‍ മത്സരിക്കും.

Ads by Google
Thursday 14 Mar 2019 09.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW