Thursday, March 14, 2019 Last Updated 8 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 09.15 AM

'അതെ, ഞാന്‍ ഗര്‍ഭിണിയാണ്; പക്ഷെ, അതൊരു മനുഷ്യകുഞ്ഞല്ല'; ലേഡി ഗാഗ ഗര്‍ഭിണിയോ?

 pregnant

അമേരിക്കന്‍ ഗായികയും ഗാന രചയിതാവും അഭിനേത്രിയുമാണ് സ്റ്റെഫാനി ജോവന്നെ ആന്‍ജലിന ജെര്‍മനോട്ടെ എന്ന ലേഡി ഗാഗ. ലോകമെമ്പാടുമായി 10 കോടിയിലധികം ആല്‍ബങ്ങള്‍ വിറ്റഴിച്ചിട്ടുള്ള ഗാഗ ഏക്കാലത്തെയും മികച്ച കലാകാരികളില്‍ ഒരാളാണ്. ഗാഗയുടെ ഓരോ ഗാനവും അത്രയും പ്രിയപ്പെട്ടതാണ് ആരാധകര്‍ക്ക്.

ഒടുവില്‍ പുറത്തിറങ്ങിയ ഗാഗയുടെ 'ഷാലോ'യ്ക്ക് ഇത്തവണ ഗോള്‍ഡന്‍ ഗ്ലോബും ഓസ്‌കാറും ഗ്രാമിയുമെല്ലാം തേടി എത്തി. ഓസ്‌കാര്‍ വേദിയില്‍ ബ്രാഡ്‌ലി കൂപ്പറിനൊപ്പം ലേഡിഗാഗ 'ഷോലോ എ സ്റ്റാര്‍ ഈസ് ബോണ്‍' ആലപിച്ചിരുന്നു. പോപ് സംഗീതത്തിന്റെ രാജ്ഞി എന്നാണ് ഗാഗയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ലേഡി ഗാഗയെ കുറിച്ചുള്ള ഒരു വാര്‍ത്തയും അതിന് ഗാഗ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ലേഡി ഗാഗ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ആയിരുന്നു ചര്‍ച്ചയായത്. ഈ വാര്‍ത്ത ഒരുപരിധി വരെ ആരാധകരും വിശ്വസിച്ചു. എന്നാല്‍, ഗാഗ ഇതിന് നല്‍കിയ മറുപടിയായിരുന്നു ശ്രദ്ധേയം. 'അതെ, ഞാന്‍ ഗര്‍ഭിണിയാണ്. എല്‍ജി6 എന്നാണ് പേര്.' - ലേഡി ഗാഗ പറഞ്ഞു. 'ഷാലോ'യ്ക്ക് ശേഷം ലേഡി ഗാഗയുടെതായി പുറത്തിറങ്ങാന്‍ പോകുന്ന ആല്‍ബത്തിന്റെ പേരാണ് 'എല്‍ജി6'. ഇതിന്റെ പണിപ്പുരയിലാണ് ഗാഗയിപ്പോള്‍. ആരോപണങ്ങള്‍ക്കുള്ള ഗാഗയുടെ മറുപടി തകര്‍ത്തെന്നാണ് ആരാധകര്‍ പറയുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW