Monday, May 20, 2019 Last Updated 16 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 09.01 AM

ഇന്നലെ നടന്ന എസ്.എസ്.എല്‍.സി. പരീക്ഷാ ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തി

uploads/news/2019/03/294451/sslc-answer-paper.jpg

കോഴിക്കോട്: ഇന്നലെ നടന്ന എസ്.എസ്.എല്‍.സി. പരീക്ഷാ ഉത്തരക്കടലാസുകള്‍ റോഡരികില്‍. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് സംഭവം. മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷയുടെ ഉത്തരകടലാസുകളാണ് വഴിയില്‍ കിടന്നുകിട്ടിയത്. വൈകിട്ട് ആറുമണിയോടെ കായണ്ണ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ ഉത്തരക്കടലാസുകളാണ് കണ്ടെത്തിയിരിക്കുന്നത്.

ഉത്തരക്കടലാസുകള്‍ കൊണ്ടുപോകുമ്പോള്‍ ജീവനക്കാരന്റെ ബൈക്കില്‍ നിന്നും താഴെ വീണതാകാമെന്നാണ് കരുതുന്നത്. ഇതേത്തുടര്‍ന്ന് ഓഫീസ് അറ്റന്‍ഡന്റ് സിബിയെ ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഇ.കെ. സുരേഷ് കുമാര്‍ പരീക്ഷാ ജോലികളില്‍ നിന്നും നീക്കി.

സ്‌കൂളില്‍നിന്ന് കായണ്ണ അങ്ങാടിയിലേക്കുള്ള വഴിയില്‍ കുറ്റിവയലിലാണ് കെട്ട് കണ്ടെത്തിയത്. വൈകീട്ട് 3.30-ന് പരീക്ഷ കഴിഞ്ഞശേഷം കോഴിക്കോട് തപാലായി അയക്കാന്‍ കൊണ്ടുപോയതാണ്. നാട്ടുകാരനാണ് ഉത്തരക്കടലാസിന്റെ കെട്ട് ലഭിച്ചത്. അപ്പോള്‍ തന്നെ ഇയാള്‍ ഫോണ്‍വിളിച്ച് അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് അധ്യാപകരെത്തി ഉത്തരക്കടലാസുകള്‍ വാങ്ങുകയും ചെയ്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW