Thursday, March 14, 2019 Last Updated 7 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 08.06 AM

പ്രിയങ്കയ്ക്ക് നിക്കിന്റെ സര്‍പ്രൈസ് സമ്മാനം; അത്യാഢംബര വാഹനമായ മെയ്ബാക്ക് പ്രിയതമയ്ക്ക് നല്‍കി നിക്ക്

gift to priyanka

പ്രിയങ്ക ചോപ്രയ്ക്ക് അത്യാഢംബര വാഹനമായ മെയ്ബാക്ക് കാശര്‍ സമ്മാനമായി നല്‍കി ഭര്‍ത്താവ് നിക്ക് ജോനാസ്. പ്രശസ്ത അമേരിക്കന്‍ ഗായകനായ നിക്ക് ജോനാസും സഹോദരങ്ങളും ചേര്‍ന്ന് പുറത്തിറക്കിയ ബില്‍ബോര്‍ഡ് ടോപ് 100 എന്ന ആല്‍ബം ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് എത്തിയതിന്റെ സന്തോഷമായാണ് ഭാര്യയ്ക്ക് കിടിലന്‍ സമ്മാനം നല്‍കിയത്.

നിക്കിന്റെ ഈ സര്‍പ്രൈസ് സമ്മാനത്തെ കുറിച്ച് പ്രിയങ്ക തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇരുവരും വാഹനത്തിനു മുമ്പില്‍ പരസ്പരം ചുംബിച്ചു നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് ഈ വിവരം പ്രിയങ്ക ആരാധകരെ അറിയിച്ചത്. മെഴ്സിഡീസ് ബെന്‍സിന്റെ അത്യാഡംബര ബ്രാന്‍ഡാണ് മെയ്ബാക്ക്. എന്നാല്‍ മെയ്ബാക്കിന്റെ ഏതുമോഡലാണ് നിക് പ്രിയങ്കയ്ക്ക് സമ്മാനിച്ചതെന്ന് വ്യക്തമല്ല.

എസ്‌ക്ലാസിനെ അടിസ്ഥാനപ്പെടുത്തിയുള്ള അത്യാഡംബര കാറായ മെയ്ബാക്കിന്റെ മൂന്നു മോഡലുകളാണ് ഇന്ത്യയിലുള്ളത്. ഏകദേശം 1.86 കോടി രൂപ മുതല്‍ 3 കോടി രൂപ വരെയാണ് വാഹനത്തിന്റെ ഇന്ത്യന്‍ എക്സ്ഷോറും വില. 4663 സിസി എന്‍ജിന്‍ ഉപയോഗിക്കുന്ന എസ് 500 എന്ന മോഡലിന് 453 പിഎസ് കരുത്തുണ്ട്. 6 ലീറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന എസ് 600, എസ് 650 എന്നീ മോഡലുകളുടെ കരുത്ത് 530 പിഎസും 630 പിഎസുമാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW