Wednesday, March 13, 2019 Last Updated 19 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Mar 2019 11.02 PM

ഡല്‍ഹി ഏകദിനം ഇന്ത്യക്ക്‌ തോല്‍വി, ഓസ്‌ട്രേലിയയ്‌ക്ക് ഏകദിന പരമ്പര

uploads/news/2019/03/294274/s1.jpg

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ 35 റണ്ണിനു ജയിച്ചതോടെയാണ്‌ അവര്‍ 3-2 നു പരമ്പര നേടിയത്‌. 2009 നു ശേഷം ആദ്യമായാണ്‌ ഓസ്‌ട്രേലിയ ഇന്ത്യയില്‍ ഏകദിന പരമ്പര നേടുന്നത്‌. അഞ്ച്‌ ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട്‌ മത്സരങ്ങള്‍ തോറ്റ ടീം പിന്നീടു തിരിച്ചു വരുന്നത്‌ അപൂര്‍വതയാണ്‌.
ഏകദിനത്തില്‍ അഞ്ചാം തവണയാണിതുണ്ടാകുന്നത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയ ഒന്‍പത്‌ വിക്കറ്റിന്‌ 272 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ 237 റണ്ണിന്‌ ഓള്‍ഔട്ടായി. അവസാന പന്തിലായിരുന്നു അവസാന വിക്കറ്റ്‌ വീണത്‌്. ഓപ്പണര്‍ ഉസ്‌മാന്‍ ഖ്വാജയുടെ (106 പന്തില്‍ രണ്ട്‌ സിക്‌സറും 10 ഫോറുമടക്കം 100) സെഞ്ചുറിയാണ്‌ ഓസീസിനെ പ്രവചനാതീതമായിരുന്ന ഫിറോസ്‌ ഷാ കോട്‌ല ഗ്രൗണ്ടില്‍ ജയത്തിലെത്തിച്ചത്‌.
ഓപ്പണര്‍ രോഹിത്‌ ശര്‍മ (89 പന്തില്‍ 56), ഭുവനേശ്വര്‍ കുമാര്‍ (54 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 46), കേദാര്‍ ജാദവ്‌ (57 പന്തില്‍ 44) എന്നിവരുടെ ചെറുത്തുനില്‍പ്പ്‌ ഇന്ത്യയെ ജയത്തിലെത്തിക്കാന്‍ കരുത്തുള്ളതായില്ല. രോഹിത്‌ ശര്‍മയെയും രവീന്ദ്ര ജഡേജയെയും (0) ഒരേ ഓവറില്‍ പുറത്താക്കി ലെഗ്‌ സ്‌പിന്നര്‍ ആഡം സാംപയാണ്‌ ഇന്ത്യയുടെ സാധ്യതകള്‍ ഇല്ലാതാക്കിയത്‌. രണ്ടു പേരെയും വിക്കറ്റ്‌ കീപ്പര്‍ അലക്‌സ് കാരി സ്‌റ്റമ്പ്‌ ചെയ്‌തു പുറത്താക്കി. വിജയ്‌ ശങ്കറിനെയും (16) സാംപയാണു പുറത്താക്കിയത്‌്. 10 ഓവറില്‍ 46 റണ്‍ വഴങ്ങിയ സാംപ ഒരു മെയ്‌ഡിനും എറിഞ്ഞു. പേസര്‍മാരായ പാറ്റ്‌ കുമ്മിന്‍സ്‌, ജെയ്‌ റിച്ചാഡ്‌സണ്‍, മാര്‍കസ്‌ സ്‌റ്റോനിസ്‌ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും നഥാന്‍ ലിയോണ്‍ ഒരു വിക്കറ്റുമെടുത്തു. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തില്‍ കുതിച്ച ഓസീസ്‌ ബാറ്റിങ്ങിനെ അവസാനം പിടിച്ചുകെട്ടിയ ഇന്ത്യന്‍ ബൗളര്‍മാരാണ്‌ വിജയലക്ഷ്യം 273 ആക്കിയത്‌. 32 ഓവറില്‍ രണ്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ 175 റണ്ണെന്ന നിലയിലായിരുന്നു ഓസീസ്‌. ഉസ്‌മാന്‍ ഖ്വാജ പരമ്പരയിലെ രണ്ടാം സെഞ്ചുറിയാണു നേടിയത്‌. ടോസ്‌ നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്‌ നായകന്‍ ആരണ്‍ ഫിഞ്ചും - ഖ്വാജയും ചേര്‍ന്ന്‌ മികച്ച തുടക്കമാണ്‌ നല്‍കി. ഓപ്പണിങ്‌ വിക്കറ്റില്‍ 76 റണ്‍ ചേര്‍ത്ത ശേഷമാണു കൂട്ടുകെട്ട്‌ പിരിക്കാനായത്‌. 43 പന്തില്‍ നാലു ഫോറുകളടക്കം 27 റണ്ണെടുത്ത ഫിഞ്ചിനെ രവീന്ദ്ര ജഡേജ പുറത്താക്കി. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ്‌ ഖ്വാജ - ഫിഞ്ച്‌ സഖ്യം അര്‍ധ സെഞ്ചുറി കൂട്ടുകെട്ട്‌ നേടുന്നത്‌. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബുമായി ചേര്‍ന്ന്‌ ഖ്വാജ ഇന്നിങ്‌സ്‌ മുന്നോട്ടു നയിച്ചു.
രണ്ടാം വിക്കറ്റില്‍ അവര്‍ 99 റണ്‍ ചേര്‍ത്തു. സെഞ്ചുറി തികച്ച്‌ വൈകാതെ ഖ്വാജയെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ നായകന്‍ വിരാട്‌ കോഹ്ലി പിടിച്ചു. ഖ്വാജ പുറത്തായ ശേഷം ഇന്ത്യന്‍ ബൗളര്‍മാര്‍ കളം പിടിച്ചു. ഓസീസിനെ 250 ല്‍ താഴെ ഒതുക്കുമെന്ന തോന്നലുയര്‍ന്നിരുന്നു. 60 പന്തില്‍ 52 റണ്ണെടുത്ത ഹാന്‍ഡ്‌സ്കോംബിനെ മുഹമ്മദ്‌ ഷമിയുടെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ ഋഷഭ്‌ പന്ത്‌ പിടികൂടി. ഗ്ലെന്‍ മാക്‌സ്വെല്‍ (ഒന്ന്‌) ജഡേജയും മാര്‍കസ്‌ സ്‌റ്റോനിസിനെ (20) ഭുവനേശ്വറും പുറത്താക്കി. കൂറ്റനടിക്കാരന്‍ ആഷ്‌ലെ ടേണറിനെ (20) കുല്‍ദീപ്‌ യാദവ്‌ ജഡേജയുടെ കൈയിലെത്തിച്ചു. 60 പന്തില്‍ 52 റണ്ണെടുത്ത ഹാന്‍ഡ്‌സ്കോംബിനെ മുഹമ്മദ്‌ ഷമിയുടെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ ഋഷഭ്‌ പന്ത്‌ പിടികൂടി. തകര്‍ച്ച നേരിട്ട ഘട്ടത്തില്‍ വാലറ്റക്കാര്‍ നടത്തിയ പ്രകടനമാണ്‌ ഓസീസിനെ 272 ലെത്തിച്ചത്‌് എത്തിച്ചത്‌. പാറ്റ്‌ കമ്മിന്‍സ്‌ എട്ടു പന്തില്‍ 15 റണ്ണും ജേ റിച്ചാഡ്‌സണ്‍ 21 പന്തില്‍ 29 റണ്ണുമായും പുറത്തായി. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നും മുഹമ്മദ്‌ ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും വിക്കറ്റെടുത്തു.
ജസ്‌പ്രീത്‌ ബുംറ എറിഞ്ഞ അവസാന ഓവറുകളില്‍ അടിവാങ്ങി. ബുംറ 10 ഓവറില്‍ 39 റണ്‍ വഴങ്ങി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്കു വേണ്ടി രോഹിതും ശിഖര്‍ ധവാനും മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ഓസീസ്‌ തിരിച്ചടിച്ചു. 15 പന്തില്‍ 12 റണ്ണെടുത്ത ധവാനെ കുമ്മിന്‍സ്‌ അലക്‌സ് കാരിയുടെ കൈയിലെത്തിച്ചതോടെ തകര്‍ച്ച തുടങ്ങി. നായകന്‍ വിരാട്‌ കോഹ്ലി (22 പന്തില്‍ 20), ഋഷഭ്‌ പന്ത്‌ (16 പന്തില്‍ 16), വിജയ്‌ ശങ്കര്‍ (16) എന്നിവര്‍ ചെറുത്തു നില്‍ക്കാതെ മടങ്ങി.

Ads by Google
Wednesday 13 Mar 2019 11.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW