Tuesday, May 21, 2019 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Mar 2019 02.49 PM

'ഹസ്തരേഖ' ചതിച്ചാശാനേ... കര്‍ണ്ണാടകയിലെ ജ്യോതിഷികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ എട്ടിന്റെ പണി

uploads/news/2019/03/294254/election.jpg

ബംഗുളൂരു : തെരഞ്ഞെടുപ്പ് അടുത്തെത്തിയാല്‍ പിന്നെ ജ്യോതിഷികള്‍ക്ക് ചാകരക്കാലമാണ്. ദോഷവും പരിഹാരവും തേടിയുള്ള സ്ഥാനാര്‍ത്ഥികളും അണികളുടെയും കുത്തൊഴുക്കു കാലം.

കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തിലെ ജ്യോതിഷികള്‍ തങ്ങളുടെ പരസ്യബോര്‍ഡുകള്‍ പൊതു നിരത്തുകളില്‍ സ്ഥാപിക്കുന്നതിന്റെ തിരക്കിലാണ്. എന്നാല്‍, രാഷ്ട്രീയക്കാരെ 'വളയ്ക്കാനു'ള്ള ഈ നീക്കം തെരഞ്ഞെടുപ്പ് കമ്മിഷന് അത്ര പിടിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ ചിഹ്നമാണ് കൈപ്പത്തി എന്ന് ചൂണ്ടിക്കാട്ടി ഹസ്തരേഖാ ശാസ്ത്രം സംബന്ധിച്ച ബോര്‍ഡുകള്‍ മറച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഈ ചിത്രങ്ങള്‍ കോണ്‍ഗ്രസ് പ്രചാരണത്തിന്റെ ഭാഗമാകുമെന്നും വോട്ടര്‍മാരെ അത് സ്വാധീനിക്കും എന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

പെരുമാറ്റച്ചട്ടത്തിന്റെ പേര് പറഞ്ഞ് തങ്ങളുടെ തൊഴിലിലേക്കുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈകടത്തല്‍ നോക്കിനില്‍ക്കാനേ ജ്യോതിഷികള്‍ക്കായുള്ളു എന്നാണ് മാണ്ഡ്യയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഏപ്രില്‍ 18, 23 തീയതികളിലാണ് കര്‍ണാടകയില്‍ പൊതുതെരഞ്ഞടുപ്പ്. അത് കഴിയാതെ ഇനി ബോര്‍ഡിലെ കൈപ്പത്തി പരസ്യപ്പെടുത്താന്‍ കഴിയില്ല.

Ads by Google
Ads by Google
Loading...
TRENDING NOW