Sunday, May 19, 2019 Last Updated 43 Min 48 Sec ago English Edition
Todays E paper
Ads by Google
ചെറിയാൻ കിടങ്ങന്നൂർ
Wednesday 13 Mar 2019 04.29 PM

സൗദിയിൽ മത്സ്യബന്ധന ബോട്ടുകളിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത് നീട്ടി ; മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിദേശികൾക്ക് ആശ്വാസം

uploads/news/2019/03/294253/Gulf130319b.jpg

ദമ്മാം : സൗദി അറേബ്യയിൽ മത്സ്യബന്ധന ബോട്ടുകളിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത് നീട്ടിവെക്കാൻ പരിസ്ഥിതി - ജല- കൃഷി മന്ത്രാലയം തീരുമാനിച്ചു. ഈ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ബോട്ടുടമകൾ മന്ത്രാലയത്തെ അറിയിച്ചതിനെ തുടർന്നാണ് പദ്ധതി നടപ്പാക്കുന്നത് നീട്ടിയത് .

വർഷങ്ങളായി മലയാളികളടക്കം ആയിരക്കണക്കിന് വിദേശികൾ ജോലി ചെയ്യുന്ന തൊഴിൽ മേഖലയാണിത് .മത്സ്യബന്ധന മേഖലയിലെ സൗദിവൽക്കരണത്തെക്കുറിച്ച് മന്ത്രാലയം കൂടുതൽ പഠനങ്ങൾ നടത്തിയശേഷമേ പദ്ധതി നടപ്പാക്കൂ. വിദേശികളെ ഒറ്റയടിക്ക് ഒഴിവാക്കിയാൽ പകരം ജോലിയിൽ പ്രാഗത്ഭ്യമുള്ള സൗദികളെ കിട്ടാനില്ലെന്ന് ബോട്ടുടമകളും ചൂണ്ടിക്കാട്ടിയിരുന്നു.

ബോട്ടുകൾ കടലിൽ ഇറക്കാനുള്ള ലൈസൻസ് കിട്ടാൻ ഓരോ മത്സ്യബന്ധന ബോട്ടിലും ഒരു സൗദി പൗരൻ വീതം നിർബന്ധമായും ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇത് നീട്ടിവെച്ചതായി തീരപ്രദേശങ്ങളിലെ അതിർത്തി സുരക്ഷാ സേനകളെ അറിയിച്ചിട്ടുണ്ട്. പട്രോളിംഗ് സമയത്ത് മത്സ്യബന്ധന ബോട്ടുകളെ സൗദിവത്കരണത്തിന്റെ പേരിൽ തടയാതിരിക്കുന്നതിനാണിത്.

സൗദിവൽക്കരണം നടപ്പാക്കുന്നതിന് നേരത്തെ അനുവദിച്ച സാവകാശം പര്യാപ്തമായിരുന്നില്ല. കിഴക്കൻ പ്രവിശ്യയിൽ മാത്രം 2000 ത്തിലധികം ബോട്ടുകൾ മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്രയും ബോട്ടുകളിൽ സ്വദേശികളെ നിയമിക്കുന്നതിന് ആളുകൾ മുന്നോട്ട് വരാത്തതും ഈ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന്‌ പ്രതിസന്ധി നേരിട്ടത് .

സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി സൗദി യുവാക്കൾക്ക് മത്സ്യബന്ധന മേഖലയിൽ പരിശീലനം നൽകുകയും ഈ മേഖലയിൽ കൂടുതൽ സൗദി പൗരന്മാരെ ആകർഷിക്കുന്നതിനായി ധനസഹായ പദ്ധതികൾ നടപ്പാക്കുകയും ചെയ്യാനാണ് പരിസ്ഥിതി - ജല- കൃഷി മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത് .

പദ്ധതി നടപ്പാക്കുന്നത് നീട്ടിയത് ഈ മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വിദേശികൾക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് .

Ads by Google
ചെറിയാൻ കിടങ്ങന്നൂർ
Wednesday 13 Mar 2019 04.29 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW