Thursday, June 20, 2019 Last Updated 7 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Mar 2019 04.23 PM

പിരിയാനായി ഒന്നിച്ചവര്‍ ... ?

''വിവാഹമോചനം എന്ന് കേള്‍ക്കുമ്പോഴുണ്ടായിരുന്ന ഞെട്ടലൊന്നും ഇന്ന് ആര്‍ക്കുമില്ല. ഇന്ന് ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത് നമ്മുടെ കേരളത്തിലാണ്. ''
uploads/news/2019/03/294252/DivorceSHOCKINGREPORT.jpg

കേരളത്തില്‍ നടക്കുന്ന വിവാഹമോചനങ്ങളുടെ എണ്ണം ആശങ്കാജനകമായി വര്‍ധിച്ചുവരികയാണ്. വിവാഹമോചനങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ലോകത്തില്‍ ഏറ്റവും അധികം വിവാഹമോചനം നടക്കുന്ന സ്ഥലം കേരളമാണ്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ വിവാഹമോചന നിരക്ക് കൂടിയത് 70 ശതമാനമാണ്. ഇതില്‍ 90 ശതമാനം വിവാഹമോചനവും നടക്കുന്നത് ആദ്യ രണ്ട് വര്‍ഷത്തിനുള്ളിലുമാണ്.വിദേശരാജ്യങ്ങളിലെ വിവാഹമോചനം പോലെ സമാധാനപരമായ ഒന്നല്ല നമ്മുടെ നാട്ടിലേത്.

പരസ്പരം ഒന്നിച്ചുപോകാന്‍ കഴിയില്ലെന്ന് മനസിലായാല്‍ ഇവര്‍ വേര്‍പിരിയും. എങ്കിലും പിന്നീടുള്ള കാലം നല്ല സുഹൃത്തുക്കളുമായിരിക്കും. എന്നാല്‍ നമ്മുടെ നാട്ടിലെ സ്ഥിതി അതല്ല. വിവാഹമോചനം ദമ്പതികളും അവരുടെ ബന്ധുക്കളും തമ്മിലുള്ള ചേരിപ്പോരുതന്നെയാണ്.

പിന്നെ കാണുന്ന കാലത്തോളം അവര്‍ തമ്മില്‍ വൈരാഗ്യവും വഴക്കുമാണ്. തുടര്‍ന്നു പോകുന്ന ബന്ധങ്ങളില്‍ പലതും കുട്ടികളുടെ ഭാവിയെ ഓര്‍ത്തുകൊണ്ടാണത്രേ. വീര്‍പ്പുമുട്ടിയ കുടുംബ അന്തരീക്ഷത്തില്‍ നിന്നുവരുന്ന കുഞ്ഞുങ്ങളുടെ ഭാവിയും മാനസികാരോഗ്യവും ഇരുളടഞ്ഞതായി മാറുകയും ചെയ്യും.

വിവാഹമോചനത്തിനായി ദമ്പതികള്‍ തെരഞ്ഞെടുക്കുന്ന കാരണങ്ങള്‍ പലതും ന്യായീകരിക്കാന്‍ കഴിയാത്തതുമായിരി ക്കും. പുതിയ ബന്ധങ്ങള്‍ക്ക് പിറകെ പായുന്ന ദമ്പതികള്‍ പലപ്പോഴും കുഞ്ഞുങ്ങളെക്കുറിച്ചുപോലും ചിന്തിക്കുന്നില്ല.

നിസാരമായി കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് അന്യപുരുഷന്മാരോടൊപ്പം പോകാന്‍വരെ അവര്‍ തയാറാകുന്നു. കുഞ്ഞുങ്ങളുടെ ഭാവിയെക്കരുതി എല്ലാം മറന്ന് ജീവിക്കണമെന്നുള്ള കൗണ്‍സിലിംഗ് ഉപദേശങ്ങളൊന്നും മാതാപിതാക്കള്‍ സ്വീകരിക്കുകയുമില്ല.

uploads/news/2019/03/294252/DivorceSHOCKINGREPORT1.jpg

എന്തുകൊണ്ട് വിവാഹമോചനം?


ദമ്പതികളെ വിവാഹമോചനത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. അവിശ്വാസം, ശാരീരികകമാനസിക പീഡനങ്ങള്‍, മദ്യപാനം, ഒറ്റപ്പെടല്‍, ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നം, രോഗങ്ങള്‍, ലൈംഗിക താല്‍പര്യക്കുറവ്, അവിഹിത ബന്ധങ്ങള്‍, പക്വതയില്ലായ്മ അങ്ങനെ പല പ്രശ്‌നങ്ങളും വിവാഹമോചനത്തില്‍ ചെന്നവസാനിക്കു ന്നു.

ഇതില്‍ പക്വതയെത്തുന്നതിനുമുന്‍പുള്ള വിവാഹങ്ങള്‍ ഒരു പരിധിവരെ പരാജയമാണ്. നിറം പിടിച്ച വിവാഹ സങ്കല്‍പ്പങ്ങളില്‍ പലപ്പോഴും പണവും ജോലിയും, കുടുംബ പശ്ചാത്തലവും, മതവും, ജാതകവും, സ്ത്രീധനവും ഇവയൊക്കെപ്പെടും. സ്‌നേഹത്തെക്കാളും ബന്ധത്തേക്കാളും ഉപരിയായി ഇന്ന് വിലകല്‍പ്പിക്കുന്നത് ഇ ത്തരം കാര്യങ്ങളാണ്.

സോഷ്യല്‍ മീഡിയ വില്ലനാകുമോ?


ഭാര്യാഭര്‍ത്താക്കന്മാരും കാമുകീകാമുകന്മാരും തമ്മില്‍ സംസാരിക്കുമ്പോഴും മൊബൈല്‍ ഫോണിനെ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി നിങ്ങള്‍ക്കിടയില്‍ വയ്ക്കുന്നുണ്ടോ. പ്രേമ സല്ലാപങ്ങള്‍ക്കിടയിലും ഗൗരവമേറിയ ചര്‍ച്ചകള്‍ക്കിടയിലും ഇടയ്ക്ക് ഫോണില്‍ പരതുന്നത് മറ്റുള്ളവര്‍ക്ക് അരോചകമാകുന്നു.

തങ്ങളെ പൂര്‍ണ്ണമായി ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ ശ്രദ്ധിക്കുന്നില്ല എന്നും നിങ്ങള്‍ അവഗണിക്കപ്പെടുന്നു എന്നുമൊക്കെയുള്ള തോന്നലുകള്‍ രൂപപ്പെടുന്നു. പങ്കാളികള്‍ പരസ്പരം സംശയിക്കുവാനും ബന്ധങ്ങള്‍ ശിഥിലമാകാനും ഇത് കാരണമാകുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്‌നേഹലാളനകള്‍, നര്‍മ്മ സല്ലാപങ്ങള്‍, എല്ലാം സ്മാര്‍ട്ട് ഫോണും ഫേസ്ബുക്കും മൂലം അന്യം നിന്നുപോവുകയാണ്.

കുടുംബ ബന്ധങ്ങളിലെ ചെറിയ സന്തോഷങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും ഇല്ലായ്മയും തമാശകളും ഒന്നും ആസ്വദിക്കാനോ അവയെ വിലമതിക്കാ നോ തയാറാവാതെ എപ്പോഴും സൈബര്‍ ലോകത്ത് ചുറ്റിത്തിരിയുന്ന പുതുതലമുറയാണ് ഇന്ന് നമ്മുടെയിടയിലുള്ളത്. തങ്ങളുടെ ഡിജിറ്റല്‍ വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ അവര്‍ കാണിക്കുന്ന ജാഗ്രത കുടുംബ ഭദ്രതയെ തകര്‍ക്കുന്നത് അവര്‍ അറിയുന്നുമില്ല.

uploads/news/2019/03/294252/DivorceSHOCKINGREPORT2.jpg

സ്ത്രീകളോടുള്ള മനോഭാവം


ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉന്നതങ്ങളിലെത്തിയിട്ടും പുരോഗമന ആശയങ്ങള്‍ വളരെയേറെയുണ്ടായിട്ടും കേരള സമൂഹം സ്ത്രീവിരുദ്ധ മനോഭാവത്തില്‍ ഒട്ടും പിന്നിലല്ല. സ്ത്രീ അബലയാണെന്ന മനോഭാവം ഇന്നും വളരെ ശക്തമായിത്തന്നെ നിലനില്‍ക്കുന്നു. എങ്കിലും സ്ത്രീ വളരെയധികം മാറിയിരിക്കുന്നു.

സ്വന്തമായി തീരുമാനങ്ങളെടുക്കാനും സ്വന്തംകാലില്‍ നില്‍ക്കാനും ഇ ന്നത്തെ സ്ത്രീകളെ ആരും പഠിപ്പിക്കേണ്ടതില്ല. സമൂഹത്തിന്റെ കാഴ്ചപ്പാടുകളെന്തുമാകട്ടെ മനസുറപ്പോടെ തളരാതെ പിടിച്ചുനില്‍ക്കാന്‍ ഇന്ന് പെണ്ണിന് കഴിയുന്നുണ്ട്.

വിവാഹത്തിനു മുന്‍പ്


വിവാഹത്തിനു മുന്‍പുള്ള മാനസികവും ശാരീരികവും ബൗദ്ധികവുമായ ഒരുക്കങ്ങളും അറിവും എല്ലാം വളരെ പ്രധാനപ്പെട്ടതുതന്നെ. കുടുംബത്തിലെ ആശയ വിനിമയത്തിന്റെ പ്രാധാന്യം, പൊരുത്തപ്പെടലുകളുടേയും സമരസങ്ങളുടേയും പ്രസ ക്തി, സമ്പത്തിന്റെയും സമയത്തിന്റെയും ശരിയായ വിനിയോഗം തുടങ്ങിയവയെ ല്ലാം മൗലികമായ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്.

വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നുവന്ന വ്യക്തികളുടെ ആശയപരമായ ഐക്യം, ശരിയായ രീതിയിലുള്ള കുടുംബ മാനേജ്‌മെന്റ്, സമയത്തിന്റെ വിനിയോഗം, സമൂഹ മാധ്യമങ്ങളും മൊബൈല്‍ഫോണും ടി.വിയും ഉപയോഗിക്കുമ്പോള്‍ കാണിക്കേണ്ട വിവേകം എന്നിവയെല്ലാം പ്രത്യേകം ശ്രദ്ധിക്കണം. ഏറ്റവും കുറഞ്ഞത് ആറ് മാസമെങ്കിലും വധൂവരന്മാര്‍ തമ്മിലുളള പരിചയം വിവാഹത്തിനുമുന്‍പ് വേണം.

വിവാഹത്തിനു മുന്‍പ് നടത്തുന്ന സെമിനാറുകളില്‍ ലൈംഗിക വിദ്യാഭ്യാസം, മനശാസ്ത്ര പൊരുത്തപ്പെടല്‍ എന്നിവയൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. അതിനാല്‍ ഇത്തരം സെമിനാറുകള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം.

ഷെറിങ് പവിത്രന്‍

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW